വിമാനം ചവറപാലത്തിലുടക്കി, കൗതുകക്കാഴ്ച

ചവറ. വിമാനം റോഡുമാര്‍ഗം കൊണ്ടുപോകല്‍ കൗതുകക്കാഴ്ചയായെങ്കിലും ചവറ പാലത്തില്‍ പ്രശ്‌നമായി. ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം കുരുങ്ങിയെങ്കിലും ട്രയിലറിന്റെ ടയറുകളിലെ കാറ്റ് കുറേ അഴിച്ചുവിട്ട് പ്രശ്‌നം പരിഹരിച്ചു. പാലത്തിന്റെ മുകളിലെ ആര്‍ച്ച് ബീമിലാണ് വിമാനത്തിന്റെ മുകള്‍ വശം തട്ടിയത്. ഇടുങ്ങിയ ചവറ പാലത്തിലൂടെ കടത്താമെന്ന പ്രതീക്ഷ വിമാനം അടുത്തെത്തിയപ്പോള്‍ പ്രശ്‌നമായി. ഇതിനിടെ ഗതാഗതം മുടങ്ങിയത് ഒച്ചപ്പാടായി.
വല്ലവിധേനയും പാലം കടത്തുകയായിരുന്നു. നേരത്തേ ബൈപാസില്‍ വിമാനം എത്തിയത് വലിയ കാഴ്ചയായിരുന്നു.

ദേശീയ പാതയില്‍ വലിയ പ്രതിസന്ധിയാകുന്ന പാലമാണ് ചവറപ്പാലം. നേരത്തേ വിഎസ്എസ്സിയിലേക്ക് കൊണ്ടുപോയ റോക്കറ്റ് ഘടകം പാലം കടക്കാതെ കൊട്ടാരക്കരവഴി തിരിച്ചുവിട്ട സംഭവമുണ്ടായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍വീസ് കാലാവധി കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന വിമാനം ടൂറിസ്റ്റ് പാര്‍ക്കില്‍ സ്ഥാപിക്കാനായി ആന്ധ്രപ്രദേശിലെത്തിക്കാനാണ് കൊണ്ടുപോകുന്നത്.

Advertisement