വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് പിടികൂടി,ഓവര്‍ സ്പീഡോ,ഹേയ് സ്പീഡോമീറ്റര്‍ തന്നെയില്ല

കൊട്ടാരക്കര. സ്വകാര്യ കോളജിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കൊട്ടാരക്കരയിൽ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു. സ്പീഡോ മീറ്റർ ഇല്ലാത്ത ബസാണ് വിനോദയാത്രയ്ക്ക് എത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബസ് പിടിച്ചെടുത്തത്.ബസിൽ നിരോധിത ലേസർ ലൈറ്റും, ശബ്ദഉപകരങ്ങളും ഘടിപ്പിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.

കൊട്ടാരക്കര തലച്ചിറയിലെ സ്വകാര്യ കോളജിലെ വിനോദയാത്രയാണ് മോട്ടർ വാഹന വകുപ്പ് തടഞ്ഞത്. ലണ്ടൻ എന്ന് പേരുള്ള ടൂറിസ്റ്റ് ബസാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് മോട്ടർ വാഹന വകുപ്പിൻ്റെ തീരുമാനം.

Advertisement