വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കുണ്ടറ : ഇളമ്പള്ളൂർ – പുന്നമുക്ക് റോഡിൽ പനംകുറ്റിയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
മുഖത്തല മുരാരിജംഗ്ഷന് സമീപം കുറുമണ്ണ പ്രിൻസ് ഭവനിൽ മുരുകേശൻ , ബിന്ദു ദമ്പതികളുടെ മകൻ പ്രിൻസാണ് (24) മരിച്ചത്. ഡ്രൈവറാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ബന്ധു വീട്ടിൽ പോകുമ്പോൾ എതിരേ വന്ന സെയിൽസ് വാനിൽ തട്ടി തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാരും അതുവഴി വന്ന യാത്രകാരും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിൻസിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ച കഴിഞ്ഞ് വീട്ടു വളപ്പിൽ സംസ്കരിച്ചു. സഹേദരൻ – പ്രവീൺ.

Advertisement