ഓച്ചിറ കാളകെട്ട് ഉത്സവം, ദേശീയപാതയിൽ ട്രാഫിക് നിയന്ത്രണം ഇങ്ങനെ

ഓച്ചിറ. കാളകെട്ട് ഉത്സവത്തോട് അനുബന്ധിച്ച് ഒക്ടോബർ 5 ബുധനാഴ്ച ദേശീയപാതയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി.
എറണാകുളം ഭാഗത്തേക്ക് പോകുന്ന ഹെവി ഗുഡ്സ് വാഹനങ്ങൾ 11 മണി മുതൽ കൊട്ടിയത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് കണ്ണനല്ലൂർ കുണ്ടറ വഴി കൊട്ടാരക്കര എം സി റോഡിൽ എത്തി പോകണം .
മറ്റെല്ലാ ചരക്ക് വാഹനങ്ങളും ഉച്ചയ്ക്ക് 12 മണി മുതൽ ചവറ കെഎംഎംഎൽ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശാസ്താംകോട്ട ഭരണിക്കാവ് ചക്കുവള്ളി ചാരുംമൂട് വഴി കായംകുളത്ത് എത്തണം.


എല്ലാ പാസഞ്ചർ വാഹനങ്ങളും ഉച്ചയ്ക്ക് 12 മണി മുതൽ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പണിക്കരവ് കടവ് പാലം വഴി തീരദേശ റോഡ് എത്തി ചെറിയഴിക്കൽ അഴീക്കൽ പാലം വഴി ദേശീയപാതയിൽ പ്രവേശിക്കണം.
ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഉച്ചക്ക് 12 മണി മുതൽ കായംകുളത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കെ പി റോഡ് വഴി ചാരുംമൂട് ചക്കുവള്ളി വഴി ദേശീയപാതയിൽ കരുനാഗപ്പള്ളി പുതിയകാവിലേക്കോ ചവറ കെഎംഎംഎൽ ജംഗ്ഷനിലേക്കോ എത്തണം.

Advertisement