കടയ്ക്കലിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൻമാർക്കെതിരെ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു

കൊല്ലം. കടയ്ക്കലിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൻമാർക്കെതിരെ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം കടക്കൽ കുമ്മിൾ ടൗണിൽ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പേരിലുള്ള ഫ്ലെക്സ് ബോർഡിൽ എസ്ഡിപിഐയുടെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്റർ പതിച്ച ഫ്ലക്സ് ബോർഡ് വെക്കുകയായിരുന്നു.

തുടർന്നാണ് കടക്കൽ പോലീസസ്ഥലത്തെത്തി ഫ്ലക്സ് ബോർഡ് നീക്കം ചെയ്യുകയും, നേതാക്കന്മാർക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തിട്ടുള്ളത്.

Advertisement