ശൂരനാട് കോയിക്കല്‍ ചന്തഭാഗത്ത് അപൂര്‍വ ഇനം വാനരനെത്തി, ദൃശ്യം

Advertisement

ശൂരനാട്. കോയിക്കല്‍ ചന്തഭാഗത്ത് മേഖലയില്‍ അപൂര്‍വമായ ഇനം വാനരനെ കണ്ടെത്തി. ഇന്നു രാവിലെയാണ് ചക്കുവള്ളി -പുതിയകാവ് റോഡരികിലെ കോയിക്കല്‍ ചന്തയില്‍ ഒറ്റപ്പെട്ട വാനരനെ കണ്ടത്. ശാസ്താംകോട്ടയില്‍ കാണുന്ന ഇനമല്ലാത്തതിനാല്‍ കാണാന്‍ആളുകൂടി. ആളുകളോട് അപരിചിതത്വം കാണിക്കാത്ത കുരങ്ങ് അവരുടെ കയ്യില്‍നിന്നും ഭക്ഷണവും വാങ്ങി തിന്നു. എന്നാല്‍ പട്ടികുരച്ചതോടെ മരച്ചില്ലകളിലേക്ക് ഓടിക്കയറി.


ഇന്ത്യന്‍ കുരങ്ങുകളില്‍പെട്ട ഹനുമാന്‍ കുരങ്ങാണിതെന്ന് അറിയുന്നവര്‍പറയുന്നു. വനപ്രദേശത്തോടു ചേര്‍ന്നും വനത്തിനുള്ളിലുമായി ധാരാളം കാണാറുണ്ട്.മനുഷ്യരുമായി ഇണങ്ങുകയും ചെയ്യും. ചിലസ്ഥലങ്ങളില്‍ ഇവയെ വിശുദ്ധജീവിയായികരുതി ആരാധിക്കാറുണ്ട്.

ശാസ്താംകോട്ടയില്‍ കാണുന്ന ഇനം കുരങ്ങ്

ശാസ്താംകോട്ടയില്‍ കാണുന്നത് ബോണറ്റ് മകാക് ഇനത്തില്‍പെട്ട കുരങ്ങാണ്. ഇത് വനത്തിനേക്കാള്‍മനുഷ്യവാസമേഖലകള്‍ ഇഷ്ടപ്പെടുന്നവയാണ്.
ഇന്നു കണ്ട ഹനുമാൻ കുരങ്ങ് ശൂരനാട് എത്തിയത് എങ്ങനെയെന്നത് ദുരൂഹമാണ്. തമിഴ്‌നാട്ടില്‍ നിന്നും വന്ന ഏതെങ്കിലും ലോറിയിലോ വാഗണിലോ കുടുങ്ങി എത്തിയതാകാനാണ് സാധ്യത എന്നു പറയുന്നു. വനം വകുപ്പ് അധികൃതര്‍ എത്തുമെന്നാണ് പ്രതീക്ഷ.

Advertisement