കോവൂരില്‍ കിണറ്റിൽ വീണയാളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

ശാസ്താംകോട്ട- അരിനല്ലൂർ,പന്ത്രണ്ടാം വാർഡ് കോവൂരിൽ, വിജയഭവനത്തിൽ 57 വയസ്സുള്ള, വിജയനെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്ന് വൈകിട്ട്5.40 ആണ് സംഭവം. ഓർമ്മക്കുറവ്, കാഴ്ചക്കുറവ് കൂടാതെ പലവിധ അസുഖങ്ങളാൽ ചികിത്സയിലാണ് വിജയൻ.വീട്ടിൽ നിന്നും വന്ന് സമീപത്തുള്ള ജോൺസന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ

45 അടി താ ഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത് .

നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടതിനെ തുടർന്ന് വിവരം അറിഞ്ഞ് ഗ്രേഡ് ASTO സജീവിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തുകയും കിണറ്റിൽ രക്തം വാർന്നൊലിച്ച് കയറിൽ പിടിച്ചുകിടന്ന വിജയനെ സേനയിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ. ആർ. രതീഷ് ദുഷ്കരമായ കിണറ്റിൽ സുരക്ഷാ നെറ്റിന്റെയും റോപ്പിന്റെയും സഹായത്താൽ ഇറങ്ങി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കിണറ്റിൽ അകപ്പെട്ട ആളിനെ അരമണിക്കൂർ പരിശ്രമിച്ച് അതിസാഹസികമായി പുറത്തെത്തിച്ചു കൂടാതെ സേനയുടെ വാഹനത്തിൽ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനു, മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർഡ്രൈവർ ഷാനവാസ് ഹോം ഗാർഡ് ഉണ്ണികൃഷ്ണപിള്ള, ശിവപ്രസാദ്,എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement