ഇരുചക്ര വാഹനത്തിൽ മൂന്ന് പേരുമായി യാത്ര ചെയ്ത കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു


ശാസ്താംകോട്ട : കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തി.ഭരണിക്കാവ്, ശാസ്താംകോട്ട,പതാരം,ആനയടി തുടങ്ങിയ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അമ്പതിൽപ്പരം കേസുകളിൽ നിന്നായി 77000 രൂപ പിഴ ഈടാക്കി.ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെയും,ടാക്സ് അടക്കാതെയും സർവീസ് നടത്തിയവർക്ക് എതിരെയും മൊബൈലിൽ സംസാരിച്ച് വാഹനം ഓടിച്ചവർക്ക് എതിരെയുമാണ് കേസ് എടുത്തത്.ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്ത് അപകടപരമായ രീതിയിൽ വാഹനം ഓടിച്ച ശാസ്താംകോട്ട ഡി.ബി കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.

കുന്നത്തൂർ ജോയിന്റ ആർ.ടി.ഒ ആർ.ശരത് ചന്ദ്രന്റെ നിർദ്ദേശ പ്രകാരം നടന്ന പരിശോധനയിൽ എം.വി.ഐ എസ്.ശ്യാംശങ്കർ,എ.എം.വി.ഐ
മാരായ പി.ഷിജു,എസ്.അയ്യപ്പദാസ്,എ.അനസ് മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന
കർശനമാക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

Advertisement