പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തവർ അറസ്റ്റിൽ

കൊട്ടാരക്കര : പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഓയൂരിൽ നിന്നും ആയൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസിന്റെ ചില്ല് തകർത്ത രണ്ട് പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ ചുങ്കത്തറ റിയാസ് മൻസിലിൽ റാസിയ ( 38 ) വെളിനല്ലൂർ വില്ലേജിൽ ഓയൂർ ചുങ്കത്തറ ഷെമീറ മൻസിലിൽ ആഷിക്ക് (24 ) എന്നിവരാണ് അറസ്റ്റിൽ ആയത്. മോട്ടോർ സൈക്കിളിൽ ബസ്സിന്റെ പിറകെ വന്ന പ്രതികൾ താന്നിമൂട് ജംഗ്‌ഷന്‌ സമീപം വച്ച് കല്ലെടുത്തെറിഞ്ഞ് ഗ്ലാസ് പൊട്ടിക്കുകയായിരുന്നു. പ്രതികൾ നിരവധി കേസുകളിൽ പ്രതികളാണ്.

Advertisement