ശാസ്താംകോട്ടയിൽ പെയിന്റിംഗ് ജോലിക്കിടെ ചാത്തന്നൂർ സ്വദേശിയായ തൊഴിലാളി വീണു മരിച്ചു

ശാസ്താംകോട്ട: പെയിന്റിംഗ് ജോലിക്കിടെ ചാത്തന്നൂർ സ്വദേശിയായ തൊഴിലാളി വീണു മരിച്ചു.ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ പരേതനായ മണിയൻ പിള്ളയുടെയും പത്മകുമാരിയുടെയും മകൻ മനോജ്(41) ആണ് മരിച്ചത്.ശാസ്താംകോട്ട പട്ടകടവ് ചർച്ചിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് കഴിഞ്ഞാണ് സംഭവം.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ:ലക്ഷ്മി.മക്കൾ :അശ്വിൻ,അർജുൻ.

Advertisement