ചാത്തന്നൂർ: വാഹനാപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു കാരംകോട് വരിഞ്ഞo ഷഫീക് മൻസിലിൽ ഷെമീർ(35)ആണ് മരിച്ചത്. കഴിഞ്ഞ 4 ന് പരവൂർ -പാരിപ്പള്ളി റോഡിൽ മീനമ്പലത്ത് വച്ച് കാറിന്റെ പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.

തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയോടെ മരിക്കുകയായിരുന്നു തുടർന്ന് പാരിപ്പള്ളി പോലിസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ട് കൊടുത്തു. കൊല്ലം ജോനകപ്പുറം ജമാഅത്ത് പള്ളിയിൽ സംസ്‍കാരം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here