അഞ്ചാലുംമൂട് : വിദ്യാർത്ഥികൾ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. തൃക്കരുവ, കുപ്പണ കോയിവിള പുറത്ത് വീട്ടിൽ ചന്ദ്രബാബു വിൻ്റെ മകൻ അച്ചു ചന്ദ്രൻ(16) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അമൽനാഥിന് ഗുരുതര പരിക്കുകളൊടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച രാത്രി 7.30 ന് തൃക്കരുവ പനമൂട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം . ഇരുവരും അഞ്ചാലുംമൂട്ടിൽ പോയി മുടി വെട്ടി മടങ്ങി വരവേ ഇട റോഡിൽ നിന്നും മറ്റൊരു വാഹനം വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അച്ചു ചന്ദ്രനെ ആദ്യം ജില്ലാ അശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു എങ്കിലും ഇന്നലെ രാവിലെ ഏഴരയോടെ മരിച്ചു. അഞ്ചാലുംമൂട് ഹയർ സെക്കൻ്റെ റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അച്ചുചന്ദ്രൻ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ടൊടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.അമ്മ: സൂര്യലേഖ. സഹോദരൻ: സച്ചുചന്ദ്രൻ. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here