കൊല്ലം. തേയിലക്കടയിലെ ഈ കള്ളനെ ഒന്ന് കാട്ടിത്തരുമോ, കൊല്ലത്തെ പായിക്കടറോഡില്‍ ജെപി ലോഡ്ജിനു സമീപത്തെ എആര്‍ ടീ സ്റ്റോറിന്റെ ഉടമ ഷൈജു ആണ് ചോദിക്കുന്നത്. ബുധനാഴ്ച കടയിലെ ജീവനക്കാരി അടുത്തൊരിടത്ത് തേയില കൊടുക്കാന്‍ കടയുടെ ഷട്ടര്‍ പകുതി താഴ്ത്തി പോയതാണ് അപ്പോളാണ് കക്ഷി അവിടെ എത്തിയത് നേരെ മുതലാളിയുടെ സീറ്റിലിരുന്നു.

മേശ മൊത്തം പരതി അതില്‍ നിന്നും 1500 രൂപയും ജീവനക്കാരിയുടെ ബാഗ് തപ്പി 200 രൂപയുമായി അപ്പോഴേ പുറത്തിറങ്ങി സൈക്കിളില്‍ സ്ഥലം വിട്ടു. സിസിടിവി എല്ലാം കാണുന്നുണ്ടായിരുന്നു. സമീപത്തെ ആള്‍ക്കാരോടെല്ലാം ചോദിച്ചിട്ടും ആളെ പിടികിട്ടിയില്ല. ഈസ്റ്റ് പൊലീസിലും പരാതി നല്‍കി. അതിവിദഗ്ധമായി കടയില്‍ കടന്നു മോഷണം നടത്തിയ ആളെ തിരയുകയാണ് വ്യാപാരികള്‍, ഒന്നു കണ്ടിരിക്കാമല്ലോ.

തിരിച്ചറിയുന്നവർ ഈ നമ്പരിൽ ബന്ധപ്പെടുക 9895962452

LEAVE A REPLY

Please enter your comment!
Please enter your name here