കൊല്ലം. ബീച്ചിൽ തേവലക്കര സ്വദേശിയായ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു, ലൈഫ് ഗാർഡുകൾ ചേർന്ന് രക്ഷപ്പെടുത്തി, ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം തേവലക്കര പൂവൻകുളങ്ങി ഈട്ടിവിള വീട്ടിൽ ഹമീദ് രാജീവാണ് (48) കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്, കൊല്ലം ബീച്ചിൽ എത്തിയ ഹമീദ് രാജീവ് കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു,

ഈ സമയം ബീച്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ആയ സുരേഷ് ബാബു, അനിൽകുമാർ, ഷാജി ഫ്രാൻസിസ് എന്നിവർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി. ലൈഫ് ഗാർഡുകളുടെ ഷെൽട്ടറിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു, എന്നാൽ അല്പസമയത്തിനുശേഷം പുറത്തേക്കിറങ്ങിയ ഇയാൾ വീണ്ടും കടലിൽ ചാടാൻ ശ്രമിച്ചപ്പോൾ ലൈഫ് ഗാർഡുകൾ ഇദ്ദേഹത്തെ തടഞ്ഞു തിരികെ കൊണ്ടുവരികയും നാട്ടുകാരിൽ ചിലർ ഇയാളെ മർദ്ദിക്കുകയും ചെയ്തു, പിന്നീട് ലൈഫ് ഗാർഡുകൾ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here