കരുനാഗപ്പള്ളി:പനി ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു. കുലശേഖരപുരം കടത്തൂർ പുതുവാൾ കിഴക്കതിൽ മുരുകൻ രേവതി ദമ്പതികളുടെ മകൾ അശ്വതിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി പനിബാധിച്ച് കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു.

രണ്ട് ദിവസങ്ങൾക്കു മുമ്പ് പനി മൂർച്ഛിച്ചതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരൻ:അർജുൻ.

LEAVE A REPLY

Please enter your comment!
Please enter your name here