കൊല്ലം പ്രാദേശിക ജാലകം

പ്ലാമൂട്ടിൽ ബൈക്ക്‌ യാത്രക്കാരിൽ നിന്നും ആറു കിലോ കഞ്ചാവ് പിടികൂടി

കൊട്ടാരക്കര. പള്ളിക്കൽ പ്ലാമൂട് ഭാഗത്തു നിന്നും കഞ്ചാവ് പിടികൂടി. ബൈക്കിൽ വന്ന മുസ്ലീം സ്ട്രീറ്റ് ചരുവിള വീട്ടിൽ
ഷിബു (42) , പള്ളിക്കൽ പുതുവേലി പുത്തൻ വീട്ടിൽ ശ്രീകുമാർ (39 ) ,
എന്നിവരിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്, ആറ് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് പൊതികളാണ് ഇരുവരിൽ നിന്നും കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പിൻതുടർന്ന് എത്തിയ ഷാഡോ പോലീസാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

കഞ്ചാവ് പൊതികൾ ചാക്കിൽ സൂക്ഷിച്ചു അമിത വേഗതയിൽ ബൈക്കിൽ പായുക യായിരുന്ന പ്രതികളെ കൊട്ടാരക്കര എസ്‌ ഐ ദീപു പള്ളിക്കൽ പ്ലാമൂട് ഭാഗത്തു വച്ചു ഓടിച്ചിട്ട് പിടികൂടുകയായിരുന്നു എക്‌സൈസ് സി ഐ യുടെ നേതൃത്വത്തിൽ പ്രതികളുടെ ദേഹ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രവാസികളോടുള്ള അവഗണനയ്ക്ക് അവസാന ഇര അഭിരാമി

പ്രവാസികളോടുള്ള അവഗണനയ്ക്ക് അവസാന ഇര അഭിരാമി. ശൂരനാട് തെക്ക് അജി ഭവനിൽ അഭിരാമിയാണ് കേരള ബാങ്കിന്റെ ജപ്തി ഭീഷണി നോട്ടിസ് വീട്ടിൽ പതിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. വിദേശത്തു ജോലിയുണ്ടായിരുന്ന അഭിരാമിയുടെ അച്ഛൻ കോവി ഡ് മുഖാന്തിരം ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നതിനാൽ വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു.

ആയിരക്കണക്കിന് കോടി രൂപ കിട്ടാക്കടമായി വമ്പന്മാർ കൊടുക്കുവാനുള്ളപ്പോൾ ഇൻഡ്യയിൽ ജീവിതം വിയർപ്പാക്കി വിരഹത്തിൽ മലരാണ്യങ്ങളിൽ അധ്വാനിച്ച് ഇൻഡ്യക്ക് വിദേശനാണ്യം നേടിത്തരുകയും കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതിയിലേക്കും നയിച്ച പ്രവാസി സുഹൃത്ത്ക്കളോടു കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കണം.

ലക്ഷക്കണക്കിന് രൂപ ഓരോ പൗരനെയും പണയപ്പെടുത്തി വികസനത്തിന്റെ പേരു പറഞ്ഞു കടമെടുക്കുന്ന സർക്കാരുകൾ എന്തേ ഈ പ്രവാസി സമൂഹത്തോട് ഇങ്ങനെ പെരുമാറുന്നത് തികച്ചും അപലപനീയം ആണെന്നും കുടുംബത്തിനുള്ള കടം എഴുതി തള്ളുന്ന തോടൊപ്പം കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കയും വേണമെന്ന് ഗൾഫ് മലയാളി റിട്ടേൺ ഡ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ബസിൽ നിന്നും സ്കൂൾ വിദ്യാർഥി തെറിച്ചുവീണു

എഴുകോൺ: കെഎസ്ആർടിസി ബസിൽ നിന്നും സ്കൂൾ വിദ്യാർഥി തെറിച്ചുവീണു.
കുണ്ടറ നാന്തിരിക്കൽ സ്വദേശിയാണ് വിദ്യാർഥി.


കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നാണ് സ്കൂൾ വിദ്യാർത്ഥി തെറിച്ചു വീണത്. ബസ് നിർത്താതെ പോയി.

ഏകദിന സംരംഭത്വ സെമിനാറും ഉദ്യമതാ പുരസ്‌കാര വിതരണവും

കൊല്ലം.സ്വാവലംബി ഭാരത് അഭയാൻ കൊല്ലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഏകദിന സംരംഭത്വ സെമിനാറും ഉദ്യമതാ പുരസ്‌കാര വിതരണവും കൊല്ലം മംഗല്യ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിൽ മുൻ ഡി ജി പി ശ്രീ സെൻകുമാർ ഉദ്ഘാടനം നിർവഹിക്കുകയും ജന്മഭൂമി മാനേജിങ് ഡയറക്ടർ ശ്രീ M രാധാകൃഷ്ണൻ ഉദ്യമത പുരസ്‌കാരവിതരണവും നിർവഹിച്ചു .

സ്വാവലംബി ഭാരത് അഭയാൻ സംസ്ഥാന സംയോജക് ഡോ അനിൽ എസ്സ് പിള്ള, ജില്ലാ സംയോജക് Er എസ് ആർ സജീവ്, സഹ സംയോജക് സതീഷ്‌കുമാർ, സംസ്ഥാന സമിതി അംഗം ബാലചന്ദ്രൻ സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹൈക്കോടതിയുടെയും നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മറ്റിയുടെയും ഇടപെടൽ:
ഭിന്നശേഷിക്കാരിയായ
ശ്രീദേവിക്ക് തുണയായി ഗാന്ധിഭവന്‍

പത്തനാപുരം : നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ഭിന്നശേഷിക്കാരിയായ ശ്രീദേവി(60)യുടെ സംരക്ഷണം ഹൈക്കോടതിയുടെയും നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മറ്റിയുടെയും ഇടപെടലില്‍ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു.

കൊല്ലം പെരിനാട് സ്വദേശിനിയായ ശ്രീദേവി മാതാപിതാക്കള്‍ മരണപ്പെട്ടതോടെ ആരോരും സംരക്ഷിക്കാനില്ലാത്ത സാഹചര്യത്തില്‍ ബന്ധുവീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു. എന്നാല്‍ മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നുള്ള ലോക്കൽ ലെവൽ കമ്മറ്റി ചെയർമാനായ ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്മേൽ ഹൈക്കോടതി ഇടപെടുകയായിരുന്നു.

തുടര്‍ന്ന് ലോക്കല്‍ ലെവല്‍ കമ്മിറ്റി എന്‍.ജി.ഒ. മെമ്പര്‍ ഡി. ജേക്കബ്ബ്, പത്തനാപുരം തഹസില്‍ദാര്‍ ജി. സുരേഷ്ബാബു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ട്രസ്റ്റി പ്രസന്നാ രാജൻ എന്നിവർ ചേർന്ന് ശ്രീദേവിയെ ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തു.

കോടതി വളപ്പിൽ തെരുവ് നായ്ക്കളുടെ ശല്യം നടപടി വേണം.
ശാസ്താംകോട്ട :
ശാസ്താംകോട്ട കോടതി വളപ്പിലും അഭിഭാഷക ലൈനിലും തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചു വരുന്നു. രാത്രിയോ പകലോ എന്നില്ലാതെ ശല്യം കാരണം തൊട്ടടുത്ത എ. ടി. എം കൗണ്ടറിൽ പോലും ആൾക്കാർ വരാൻ പേടിക്കുന്നു. മേൽനടപടി ഉണ്ടാകണമെന്ന് ലോയേഴ്‌സ് കോൺഗ്രസ്‌ ശാസ്താംകോട്ട യൂണിറ്റ് അധികാരികളോടാവശ്യപ്പെട്ടു.

Advertisement