ഇതളുകൾ 92 ന്റെ വാർഷികം നടന്നു

Advertisement

ശാസ്താംകോട്ട. ഗവൺമെന്റ് എച്ച്എസ്എസ് ൽ 1992വർഷം പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഇതളുകൾ 92 ന്റെ വാർഷികം നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി സ്നേഹസംഗമവും, ഗുരുവന്ദനവും,അനുസ്മരണവും,നാടൻ പാട്ടും കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉൾപ്പെട്ടിരുന്നു. സ്നേഹ സംഗമത്തിന് മുന്നോടിയായി നടന്ന ചടങ്ങിന് ഭദ്രദീപം തെളിയിച്ചത് ശാസ്താംകോട്ട സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിയായ 103 വയസ്സുള്ള എൽ കമലാക്ഷി അമ്മാൾആയിരുന്നു. നൂറോളം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നപ്പോൾ അത് പലർക്കും ഒരു പുത്തൻ അനുഭവമായി മാറി. പലരും പഴയകാല ഓർമ്മകൾ പങ്കുവെച്ചു. ആ കാലയളവിൽ പഠിപ്പിച്ച 22 അധ്യാപകരെ ആദരിക്കുന്ന ചടങ്ങും വേറിട്ടതായിരുന്നു. ഗുരുവന്ദനത്തിന്റെ ഭാഗമായി അധ്യാപകരെ പൊന്നാടയണിയിച്ചും, പ്രശംസ പത്രം നൽകിയുംആദരിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചും പാട്ടുപാടിയും, പാട്ടിനൊപ്പം ചുവടുകൾ വച്ചും ആഘോഷം ഗംഭീരമാക്കി.അന്തരിച്ച സഹപാഠികളായ സന്തോഷ്, പ്രീത എന്നിവരുടെ അനുസ്മരണവും, അന്തരിച്ച അധ്യാപികയായിരുന്ന പ്രീത എഴുതിയ കവിതകൾ ചടങ്ങിൽ ഹരിത ശ്രീആലപിച്ചു. സ്നേഹസംഗമം കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ആർ. ദിലീപ്ചന്ദ്രൻ, ആർ. രാജേഷ് കുമാർ, സന്തോഷ്‌ഗംഗാധരൻ, സ്കൂൾ പ്രഥമ അധ്യാപിക സിന്ധു.ആര്‍.സീനിയർ അസിസ്റ്റന്റ് വിമല,രഞ്ജിത്, അനിൽമോൻ, അബ്ദുൽ സമദ്, അഞ്ജന അരവിന്ദ് അധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement