സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന,അഞ്ചലില്‍ ഒരാൾ അറസ്റ്റിൽ

അഞ്ചൽ : സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പങ്ങൾ വിൽപ്പന നടത്തിയ ആളിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.പുനലൂർ ചെമ്മന്തൂർ ഷിബു ഭവനിൽ നെപ്പോളിയൻ മകൻ ഷിബു (44) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് അഞ്ചൽ ഈസ്റ്റ് സ്കൂളിന് സമീപത്തായി ആൾട്ടോ കാറിൽ നിരോധിച്ച പുകയില ഉല്പന്നങ്ങളുമായി വന്ന് കച്ചവടം നടത്തുന്നതിനിടയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചൽ ഇൻസ്‌പെക്ടർ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സി.എം പ്രജീഷ് കുമാർ ,എസ്.ഐ സന്തോഷ് കുമാർ, എസ്.സി.പി.ഒ അനിൽകുമാർ , സി.പി.ഒ ദീപു, സി.പി.ഒ രജീഷ്, സി.പി.ഒ പ്രിൻസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement