നിയന്ത്രണം വിട്ട്സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം ,ദുരന്തം ഒഴിവായത് തലനാരിഴക്ക്

കൊട്ടാരക്കര : കാെട്ടാരക്കര കുരയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കലയപുരത്തെ സ്വകാര്യ സ് കൂളിലെ ബസിന്റെ സ്റ്റിയറിങ്ങ് എൻഡ് ഊരി പാേയതാണ് അകപകടത്തിന് കാരണം.

ഇറക്കം ഇറങ്ങി വരുകയായിരുന്ന സ്ക്കൂൾ ബസിന്റെ സ്റ്റിയറിങ് ഇളകിയതാേടെ നിയന്ത്രണം വിട്ട വാഹനം കുരക്ക് സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്തെ ടയർ മതിലിന് അപ്പുറത്തേക്ക് തള്ളിയാണ് നിന്നത്. ബസിനുള്ളിൽ 23 കുട്ടികൾ ഉണ്ടായിരുന്നു. മതിലിൽ വാഹനം ഇടിച്ച ആഘാതത്തിൽ മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാർ പരിക്കേറ്റ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി വിദ്യാർത്ഥികളെ മറ്റാെരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.

ഡ്രൈവര്‍ക്ക് ബോധക്ഷയം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement