കുപ്രസിദ്ധ മോഷ്ടാവ്: ബൈക്ക് മോഷണ കേസിൽ പിടിയിൽ

Advertisement

കരുനാഗപ്പള്ളി: കുപ്രസിദ്ധ മോഷ്ടാവിനെ ബൈക്ക് മോഷണ കേസിൽ കരുനാഗപ്പള്ളി പോലീ് പിടികൂടി,

കീരിക്കാട് വില്ലേജിൽ വേരുവള്ളി ഭാഗം മുറി മട വന കിഴക്കതിൽ ആടുകിളി എന്ന നൗഷാദ് ആണ് പോലീസിൻ്റെ പിടിയിലയത്

,ഇയാൾ കഴിഞ്ഞ മാസം 13-ാം തീയതി രാത്രിയിൽ വട്ടപറമ്പ് മസ്ജിദിന് സമീപത്തുള്ള അനീഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിൻ്റെ പോർച്ചിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അനീഷ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സി.സി.ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലിസ് ഇയാളെ പിടി കൂടുകയായിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾ മോഷണത്തിന് ശേഷം നാട് വിടുകയാണ് പതിവ്.

പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഉപേക്ഷിക്കപ്പട്ട നിലയിൽ മോഷണം പോയ ബൈക്ക് കണ്ടെത്തി.തുടർന്നും മോഷ്ടാവിനായി അന്വേഷണം തുടർന്ന പോലീസ് പ്രതിയെ കായംകുളം കീരിക്കാട് ഭാഗത്തു നിന്നും പിടികൂടി.വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നാൽപ്പതോളം കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് പിടിയിലായ നൗഷാദ്

Advertisement