കടയ്ക്കുമുന്നില്‍ വച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും പൊതി കവര്‍ന്ന കള്ളനാര്, സിസിടിവി ഒടുവില്‍ കണ്ടെത്തിയ സത്യം

ശാസ്താംകോട്ട. കടയ്ക്കുമുന്നില്‍ വച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും ഇറച്ചി കവര്‍ന്ന കള്ളനാര്, സിസിടിവി ഒടുവില്‍ സത്യം കണ്ടെത്തി. ഇന്നലെ ടൗണിലെ മൊബൈല്‍ഫോണ്‍ വില്‍പ്പന ഷോപ്പിനുമുന്നിലാണ് നാടകീയ രംഗം. സ്‌കൂട്ടറൈറ്റില്‍ എത്തിയ യുവാക്കള്‍ കടയിലെത്തി മൊബൈല്‍ഫോണിന് ഗ്‌ളാസ് മാറ്റിയിട്ടു. മടങ്ങിയ യുവാക്കള്‍ പിന്നീട് തിരിച്ചെത്തി. വാഹനത്തില്‍ വച്ചിരുന്ന ഇറച്ചി ആരെടുത്തു.

കടക്കാരന്‍ കൈമലര്‍ത്തി. പുറത്തുനിന്നവരും ആരും അങ്ങനെ ഒരു മോഷണം നടത്തുന്നത് കണ്ടിട്ടില്ല. ഒടുവില്‍ സിസിടിവിയെ സഹായത്തിന് ആശ്രയിച്ചു. അങ്ങനെ ഒടുവില്‍ കള്ളനെ കണ്ടെത്തി. പക്ഷേ കള്ളനെ പിടികൂടാനായില്ല അവന്‍ കടന്നുകളഞ്ഞു. ടൗണിലെ ഒരു തെരുവുനായയാണ് പണിപറ്റിച്ചതെന്ന് കണ്ടെത്തി

Advertisement