ക്ഷേത്രവഞ്ചി മോഷ്ടാവ് പിടിയില്‍

കൊല്ലം: മൈലക്കാട് ശ്രീ കണ്ണമത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ വഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പിടിയില്‍. വരിഞ്ഞം ഇടനാട് മഹേശ്വരി വിലാസത്തില്‍ സത്യശീലന്‍(37) ആണ് പോലീസ് പിടിയില്‍ ആയത്.
ഇയാള്‍ ഇന്ന് വെളുപ്പിന് മൈലക്കാട് ശ്രീ കണ്ണമത്ത് കാവ് ഭഗവതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് റോഡിന് സമീപത്തായി സ്ഥാപിച്ചിരുന്ന വഞ്ചി പൂട്ട് പൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ മുതലുമായി ഇവിടെ നിന്നും മുങ്ങിയ പ്രതി ഇത്തിക്കര ഭാഗത്ത് വച്ച് ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ്ങ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുളള ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ മുതല്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ ചോദിച്ചപ്പേള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ചാത്തന്നൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുരേഷ് കുമാര്‍, എഎസ്‌ഐമാരായ രാജേഷ്, റെജിമോന്‍ സിപിഒ കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടി കൂടിയത്.

Advertisement