യുവതിയെ തട്ടിക്കൊണ്ട് പോയിവിവാഹം നടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍

കൊല്ലം: യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം നടത്താന്‍ ശ്രമിച്ച ആളെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടില്‍ അനന്തു(23) ആണ് പിടിയിലായത്. കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തങ്കശ്ശേരി സ്വദേശിനി ജിഷ എന്ന യുവതിയെ ആണ് ഇയാള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
യുവതിയുമായി അടുപ്പത്തിലായിരുന്ന അനന്തു ജോലികഴിഞ്ഞ് അശുപത്രിക്ക് പുറത്തിറങ്ങിയ യുവതിയെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റികൊണ്ട് പോവുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയുമായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിരോധം മൂലമാണ് തട്ടിക്കൊണ്ട് പോയി വിവാഹം നടത്താന്‍ പ്രതി തീരുമാനിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement