ആളില്ലാവീടുകള്‍ തുറക്കാന്‍ അരമിനിറ്റ്,മോഷ്ടാക്കള്‍ പിടിയില്‍

Advertisement

ചടയമംഗലം: ആളില്ലാവീടുകളുടെ മുന്‍വാതില്‍ ഞെടിയിടയില്‍ തകര്‍ത്ത് അകത്തുകയറുന്ന മോഷ്ടാവ് പിടിയിലായി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ മോഷണം നടത്തി വന്ന പ്രതിയും സഹായിയുമാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. പള്ളിച്ചല്‍, വെടിവെച്ചാംകോവില്‍, അറപ്പുര വീട്ടില്‍ രാജേഷ് (35), മോഷണ മുതലുകള്‍ വില്‍ക്കുന്നതിനും സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കുന്നതിനും സഹായിച്ച വെള്ളായണി ശാന്തിവിള പാല്‍ സൊസൈറ്റിയ്ക്ക് സമീപം താമസിക്കുന്ന സുഭാഷ് (46) എന്നിവരാണ് പിടിയിലായത്. നിലമേല്‍, കണ്ണംകോട്, ഗൃഹനാഥയേയും മകനേയും ഭീഷണിപ്പെടുത്തി മോഷണം നടത്തിയതിനെത്തുടര്‍ന്നുള്ള പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

പ്രതിയായ രാജേഷിന് പൂയപ്പള്ളി, ചാത്തന്നൂര്‍, ചിറയിന്‍ന്‍കീഴ്, കോവളം എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസ്സുകള്‍ നിലവിലുണ്ട്. പകല്‍സമയങ്ങളില്‍ ഒറ്റയ്ക്കു കറങ്ങി നടന്ന് ആളില്ലാത്തതും ആഡംബരമുള്ളതുമായ വീടുകള്‍ കണ്ടെത്തി പ്രതി വളരെ വിദഗ്ധമായി പരിസരത്തു നിന്നും എടുക്കുന്ന കുന്താലി, മണ്‍വെട്ടി മുതലായവ ഉപയോഗിച്ച് ഞൊടിയിടകൊണ്ട് വീടുകളുടെ മുന്‍വാതില്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തിമടങ്ങുന്ന രീതിയാണ് രാജേഷ് സ്വീകരിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Advertisement