കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി ഗണേശോത്സവം; സാംസ്‌കാരിക സമ്മേളനം

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള അഗ്രികള്‍ച്ചര്‍ സെക്രട്ടറി ഡോ.ബി. അശോക് ഐഎഎസ് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ സ്വാഗതസംഘം പ്രസിഡന്റ് വിനായക.എസ്.അജിത് കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി. പിന്നീട് നടന്ന സമ്മാനദാന ചടങ്ങ് ചലച്ചിത്ര താരം അജു വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു.

Advertisement