റോഡ് വൃത്തിയാക്കിയപ്പോള്‍ തലയോട്ടികള്‍

Advertisement

കൊല്ലം: ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള റോഡ് വൃത്തിയാക്കിയപ്പോള്‍ തലയോട്ടികള്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11 മണിയോടെ നഗരസഭയിലെ ശുചീകരണ ജീവനക്കാരന്‍ കാട് വെട്ടിതെളിക്കുന്നതിനിടെയാണ് തലയോട്ടികള്‍ ലഭിച്ചത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ഇവ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നുള്ള പരിശോധനയില്‍ മെഡിക്കല്‍ വിഭാഗം പഠനാവശ്യത്തിന് ഉപയോഗിച്ച തലയോട്ടികളാണിതെന്നാണ് നിഗമനം. ഫോറന്‍സിക് വിഭാഗ വും സ്ഥലത്ത് പരിശോധന നടത്തി. തലയോട്ടികള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെക്ക് മാറ്റിയിട്ടുണ്ട്.

Advertisement