കിഴക്കേ കല്ലട : ചിറ്റുമലയിൽ ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തവേ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ.കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ യമുനയുടെ ഭർത്താവ് ഷാഹിയാണ് അറസ്റ്റിലായത്.ചിറ്റുമല ക്ഷേത്രത്തിനു സമീപം മദ്യവില്പന നടത്തവേയാണ് ഇയ്യാൾ പിടിയിലായത്.2 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.

ഇന്നലെ രാത്രിയിൽ കിഴക്കേ കല്ലട പോലീസ് നടത്തിയ പരിശോധനയിലാണ് ഷാഹി പിടിയിലായത്.ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി സ്വന്തം ഓട്ടോറിക്ഷയിൽ രാപകൽ വ്യത്യാസമില്ലാതെ മാസങ്ങളായി വില്പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.