മൈനാഗപ്പള്ളി . പ്രമുഖ സി പി ഐ നേതാവും കെ പി എസ് സി നടനും അധ്യാപകനുമായ മൂടിത്തറ ഗോപാലകൃഷ്ണപിള്ള (89) നിര്യാതനായി. സംസ്ക്കാരം വടക്കന്‍മൈനാഗപ്പള്ളി ത്രിവേണിയില്‍ നാളെ(ഞായര്‍) 10 മണിക്ക് നടക്കും.

തേവലക്കര ഹൈസ്‌കൂള്‍ അധ്യാപകനായും പാവുമ്പാ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായും ജോലിചെയ്തു. കെപിഎസിയുടെ യന്ത്രം ,സുദര്‍ശനം,ഭരതക്ഷേത്രം എന്നീ നാടകങ്ങളിലും നിരവധി അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചു. ജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി, ഗ്രന്ഥശാലാസംഘം സംസ്ഥാന ഭാരവാഹി,ഗ്രന്ഥാലോകം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം,ലൈബ്രറി ഗ്രഡേഷന്‍ കമ്മിറ്റി കണ്‍വീനര്‍,കിസാന്‍സഭ ജില്ലാ പ്രസിഡന്‌റ്, മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ,കേരഫെഡ് ഡയറക്ടര്‍,മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‌റ്, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.


ഭാര്യ.ജെ ഇന്ദിരാമ്മ. മക്കള്‍.സിന്ധു,ഗംഗ,യമുന. മരുമക്കള്‍. അഡ്വ.എസ് രാജീവ്,സി ശ്രീദേവി, പരേതനായ സി രാജേന്ദ്രന്‍പിള്ള, എസ് അജയഘോഷ് (സിപിഐ ശൂരനാട് മണ്ഡലം സെക്രട്ടറി)

.