ശാസ്താംകോട്ട : വാഹനാപകടത്തിൽ പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട. അധ്യാപകൻ മരിച്ചു.മൈനാഗപ്പള്ളി ഇടവനശ്ശേരി സരയൂവിൽ (പ്രസാദ് ഭവനം) കെ.ജെ പ്രസാദ് കുമാർ (62) ആണ് മരിച്ചത്.മുഖത്തല ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഇടവനശ്ശേരി ലക്കി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.കടപ്പ കിഴക്ക് ക്ഷേമോദയം എൻഎസ്എസ് കരയോഗം പ്രസിഡന്റ്,ഇടവനശ്ശേരി കിഴക്കേ പുതുവീട്ടിൽ ക്ഷേത്രം കമ്മറ്റി പ്രസിഡൻ്റ,മൈനാഗപ്പള്ളി കാർഷിക വിപണി ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.സംസ്ക്കാരം പിന്നീട്.ഭാര്യ:ഗിരിജ (റിട്ട.അധ്യാപിക).മക്കൾ:സ്വാതി,
അശ്വതി.മരുമകൻ:അർജുൻ.