പാവുമ്പ : രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് മാവേലിക്കര രൂപതയിലെ പാവുമ്പ സെന്റ്.ജോർജ് സീറോ മലങ്കര കത്തോലിക്ക പള്ളിയിലെ ഇടവക അംഗങ്ങളിൽ നിന്നും രാജ്യ സേവനം അനുഷ്ഠിക്കുന്നവരും അനുഷ്ഠിച്ചവരുമായ 15 ജവാൻമാർക്കും ഡിഫൻസ് ജീവനക്കാർക്കും സ്നേഹാദരവ് നൽകി.

ഇടവക വികാരി റവ.ഫാ.ജോസഫ് പടിപ്പുര ദേശീയ പതാകയുടെ ചിഹ്നമുള്ള ബാഡ്ജ് ധരിപ്പിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.ഇടവക മിഷനറി റവ.സി.നവീന മൊമെന്റോ വിതരണം ചെയ്തു.ജിനു തങ്കച്ചൻ,ഇടവക ട്രസ്റ്റി തമ്പി വേങ്ങയിൽ എന്നിവർ സംസാരിച്ചു.