ശാസ്താംകോട്ട: റേഷൻ കടകൾ വഴി സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ മൈനാഗപ്പള്ളിയിലെ കുടുംബശ്രീ പ്രവർത്തകരുടെ രുചിയേറിയ ഉപ്പേരിയും.5000 പായ്ക്കറ്റ്‌ ചിപ്സാണ് മൈനാഗപ്പള്ളിയിലെ കടുംബശ്രീ പ്രവർത്തകർ തയ്യാറാക്കി നൽകിയത്.കരുനാഗപ്പള്ളി സപ്ലൈകോയുടെ വിവിധ ഔട്ട്ലെറ്റ് വഴി ഓണക്കിറ്റിലൂടെ വിതരണം ചെയ്യാ


നാണ് ചിപ്സ് തയ്യാറാക്കിയത്.മൈനാഗപ്പളളി സി.ഡി.എസിന്റെ പതിഞ്ചാം വാർഡിലെ അനുഗ്രഹ കുടുംബശ്രീ യൂണിറ്റാണ് ചിപ്സ് പായ്ക്കറ്റ് തയ്യാറാക്കി നൽകിയത്.ഓണസദ്യയിൽ മൈനാഗപ്പള്ളിയിലെ കുടുംബശ്രീ ഉല്പന്നം ഇടം പിടിക്കുന്നത് ഇതാദ്യമാണ്.സപ്ലൈകോ മാനേജർ ജിജി കുമാറിന് ചിപ്സ് പായ്ക്കറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ത് കൈമാറി.