കൊല്ലം പ്രാദേശിക ജാലകം

രാഹുല്‍ഗാന്ധിയുടെ പദയാത്ര ജില്ലയില്‍ നാലുദിവസം

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ജില്ലയുടെ പര്യടന പരിപാടിയിൽ മാറ്റം. 2 പൂർണ ദിവസങ്ങൾ ഉൾപ്പെടെ 3 ദിവസം ജില്ലയിൽ പദയാത്ര ഉണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. പുതിയ പദ്ധതി പ്രകാരം യാത്ര ജില്ലയിൽ 4 ദിവസമുണ്ട്. സെപ്റ്റം ബർ 14നു ജില്ലയിൽ എത്തുന്ന പദയാത്ര 17ന് ആലപ്പുഴ ജില്ലയിലേക്ക് കടക്കും. 15നു പദയാത്ര ഇല്ല. അന്നു കൊല്ലം പള്ളിമുക്കിൽ വിശ്രമിക്കുമെന്നു ഡിസി സി പ്രസിഡന്റ് പി. രാജേന്ദ്രപസാദ് പറഞ്ഞു.

. കന്യാകുമാരിയിൽനിന്നു സെപ്റ്റംബർ 7 നാണ് പദയാത്ര തുടങ്ങുന്നത്. ഇതിനുശേഷം ദിവസം മുഴുവൻ വിശ്രമിക്കു ന്ന ആദ്യ കേന്ദ്രമാണ് പള്ളിമുക്ക്. യൂനുസ് കോളജ് അങ്കണമാണ് വിശ്രമ സ്ഥലം. രാഹുൽ ഗാന്ധി കാരവനിലും ഒപ്പം സഞ്ചരിക്കുന്ന 300 പദയാത്രികർ ടെന്റുകളിലുമാണ് കഴിയുന്നത്.

ദിവസവും രാവിലെ 7നു തുടങ്ങും14നു രാവിലെ 8നു പാരിപ്പള്ളി കടമ്പാട്ടുകോണത്ത് എത്തുന്ന പദയാത്രയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി വരവേൽക്കും.അന്നത്തെ സമാപനത്തിന് പള്ളിമുക്കില്‍ ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് ഇരവിപുരം മണ്ഡലം കോഓർഡിനേറ്റർ അൻ സർ അസീസ് പറഞ്ഞു. യൂനുസ് കോളജ് അങ്കണത്തിൽ 500 പേർ ക്കു താമസിക്കാനുള്ള സൗകര്യ മാണ് ഒരുക്കുന്നത്.16നു രാവിലെ 7ന് പള്ളിമുക്കിൽ നിന്നു പുറപ്പെട്ട് നീണ്ടകരയിൽ എത്തും. കരുനാഗപ്പള്ളിയിൽ സമാപനം. 17നു രാവിലെ കരുനാഗപ്പള്ളിയിൽ നിന്നു തുടങ്ങും. ഇതിനിടയിൽ പൊതുസമ്മേളനം. പദയാത്ര യിൽ സ്ഥിരമായി 300 പേരും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകരും ഉണ്ടാകും

ചവറ ഗവ. കോളേജിന് 2 കോടി 57 ലക്ഷം രൂപ അനുവദിച്ചു

ചവറ. ബി.ജെ.എം. ഗവ. കോളേജിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി 57 ലക്ഷം രൂപയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പ് വര്‍ക്കിംഗ് ഗ്രൂപ്പ്മീറ്റിംഗില്‍ അംഗീകാരം നല്‍കിയതായി ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.


ചുറ്റുമതില്‍ നിര്‍മ്മാണത്തിന് ഒരുകോടി അന്‍പത്തിഏഴ് ലക്ഷം രൂപയും കെമിസ്ട്രിലാബ്, ലാംഗ്വേജ് ലാബ് കംപ്യൂട്ടര്‍വത്കരണത്തിന് 31 ലക്ഷം രൂപയും കെട്ടിടങ്ങള്‍ പെയിന്‍റ് ചെയ്ത് മോടിപിടിപ്പിക്കുന്നതിനായി 55 ലക്ഷം രൂപയും ഐ.റ്റി. ഉപകരണങ്ങള്‍ വാങ്ങുന്നതിന് 14 ലക്ഷം രൂപയുമാണ് അംഗീകരിച്ചത്.

ജില്ലാതല  വിവരാവകാശ പഠനക്ലാസ്സ്

കൊട്ടാരക്കര: ദേശീയ വിവരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാതല  വിവരാവകാശ പഠനക്ലാസ്സ് ആഗസ്റ്റ് 27 ശനിയാഴ്ച  ഉച്ചകഴിഞ്ഞു 2  മണി മുതൽ കൊട്ടാരക്കര റൂറൽ പ്രസ് ക്ലബ് ഹാളിൽ  നടക്കും.  

സൗജന്യമായി നടത്തുന്ന ഈ പഠനക്ലാസ്സിൽ വിദഗ്ധർ ക്ലാസ്സുസുകളെടുക്കും.  വിവിധങ്ങളായ ജീവിത  പ്രശ്നങ്ങൾക്ക് വിവരാവകാശത്തിലൂടെ എങ്ങനെ  പരിഹാരം നേടാമെന്നതും, കൃത്യമായി വിവരാവകാശ അപേക്ഷകൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും , 

വിവരാവകാശം സംബന്ധിച്ച സംശയങ്ങൾക്കു മറുപടി നൽകുന്നതും പൊതുതാൽപ്പര്യത്തിനായി ഈ നിയമത്തിന്റെ ഉപയോഗം എങ്ങനെ ശക്തിപ്പെടുത്താമെന്നും യോഗം ചർച്ചചെയ്യും.

താല്പര്യമുള്ളവർ  9194952 52466 ,99959 110 78 എന്ന  വാട്സ്ആപ് നമ്പറിൽ റജിസ്റ്റർ  ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. 

കുലശേഖരപുരം പഞ്ചായത്തിൽ ലോൺ,ലൈസൻസ്,സബ്സിഡി മേള സംഘടിപ്പിച്ചു

 കരുനാഗപ്പള്ളി.സംസ്ഥാന സർക്കാർ  വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 24 ന് കുലശേഖരപുരം പഞ്ചായത്തിൽ  ലോൺ, ലൈസൻസ്,സബ്സിഡി മേള സംഘടിപ്പിപ്പിച്ചു.   പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസ്സാം മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. 

വൈസ് പ്രസിഡന്റ് എ.നാസ്സർ അധ്യക്ഷത വഹിച്ചു നിരവധി സംരംഭകർ പങ്കെടുത്ത പരിപാടിയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ ലൈസൻസുകൾ, ലോണുകൾ എന്നിവ വിതരണം ചെയ്തു.   പഞ്ചായത്തിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥിരം സമിതിയംഗം അബ്ദുൽ സലിം രജിതാ രമേശ്, മെമ്പർമാരായ അനിത, മുരളിധരൻ, സുജിത്ത് . രാജീ ഗോപൻ , അറഫ് പോളയിൽ . ഉഷാ പാടത്ത് തുടങ്ങിയ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക് വ്യവസായ ഓഫീസർ പി.എൻ ലത പദ്ധതി വിശദീകരിച്ചു.

മീയ്യണ്ണൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഓയൂർ: പൂയപ്പള്ളി മീയ്യണ്ണൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പൂയപ്പള്ളി, നാൽക്കവല, മരുതമൺപള്ളി അനിൽ ഭവനിൽ അനിൽകുമാർ (34) ആണ് മരിച്ചത്. ഇന്നെലെ(ബുധൻ) ഉച്ചയ്ക്ക് ഒരു മണിയോടെ മീയ്യണ്ണൂർ മിൽമാ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം.

യ്യണ്ണൂർ ഭാഗത്തിനിന്നും പൂയപ്പള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ അനിൽ കുമാറിന്റെ തലയുടെ പകുതിഭാഗത്തോളം ചിന്നിച്ചിതറി തൽക്ഷണം മരിച്ചു. ബൈക്കിൽ ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന ഇലവൺ കെ വി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു നിൽക്കുകയായിരുന്നു. ഉടൻ വൈദ്യുത ബന്ധം വിശ്ഛേദിക്കപ്പെട്ടതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. നാട്ടുകാർഅനിൽ കുമാറിനെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രയിൽ എത്തിച്ചു. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ .മാതാവ്: ഇന്ദിരാഭായ്. ഭാര്യ:വിജി. മക്കൾ: അക്ഷയ് മാധവ്, അഭിഷേക് മാധവ് .

മൈനാഗപ്പള്ളി കടപ്പയിൽ നിന്നും എംഡിഎംഎ യും കഞ്ചാവുമായി തേവലക്കര പാലയ്ക്കൽ സ്വദേശിയായ യുവാവ് പിടിയിൽ

ശാസ്താംകോട്ട:മൈനാഗപ്പള്ളി കടപ്പയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ.തേവലക്കര പാലയ്ക്കൽ ചക്കാലതെക്കതിൽ വീട്ടിൽ നിന്നും മൈനാഗപ്പള്ളി കടപ്പ തറയിൽ പുത്തൻ വീട്ടിൽ താമസിക്കുന്ന അഫ്സൽഖാൻ (25) ആണ് പിടിയിലായത്.

ഇയ്യാളിൽ നിന്നും ഇരുപതിനായിരം രൂപ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎ യും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.യുവാക്കൾക്ക് വിതരണം ചെയ്യാൻ തമിഴ്നാട്ടിൽ നിന്നുമാണ് ലഹരിവസ്തുക്കൾ എത്തിച്ചത്.മുമ്പ് ഇയ്യാളിൽ നിന്നും ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയിരുന്നു.കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ബി.നസിമുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.

ഗണേശോല്‍സവം 2022

ശാസ്താംകോട്ട.ഗണേശോത്സവത്തിന്റെ തുടക്കം ആഗസ്റ്റ് 30 ന് ഭരണിക്കാവിലും, ശാസ്താംകോട്ടയിലും,ശാസ്താംനടയിലും
സിനിമ സീരിയൽ താരം വിവേക് ഗോപൻ ഉദ്ഘാടനം ചെയ്യും. പരിപാടിക്ക് ഗണേശ വിഗ്രഹ പ്രതിഷ്ഠയോടുകൂടി തുടക്കമാവുകയാണ്. വരും ദിവസങ്ങളിലെ പൂജകൾക്ക് ശേഷം സെപ്റ്റംബർ 3 ന് ഉച്ചക്ക് ശേഷം 12 മണിക്കാരംഭിക്കുന്ന ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര ശാസ്താ നടയിൽ നിന്ന് തുടങ്ങി
ഭരണിക്കാവ്,ശാസ്താംകോട്ട വഴി കൊല്ലം ബീച്ചിൽ സമാപിക്കുന്നു.

കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം അഴീക്കൽ ഹാർബറിന് സമീപത്തു നിന്നും കണ്ടെത്തി

ഓച്ചിറ.കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം അഴീക്കൽ ഹാർബറിന് സമീപത്തു നിന്നും കണ്ടെത്തികാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം അഴീക്കൽ ഹാർബറിന് സമീപത്തു നിന്നും കണ്ടെത്തി. ആലുംപീടിക ചളളൂർ മണ്ണേൽ ചന്ദ്രാനന്ദൻ്റെ മൃതദേഹമാണ് രാവിലെ ഒൻപതരയോടെ കണ്ടെത്തിയത്.

ഒരാൾ മാത്രം മത്സും പിടിക്കുന്ന ചെറുവള്ളത്തിൽ പോയ ചന്ദ്രനന്ദൻ്റെ വള്ളം ഇന്നലെ സന്ധ്യയോടെഅഴീക്കൽ പുലിമുട്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മറ്റ് മത്സ്യതൊഴിലാളികൾ ആരംഭിച്ച തെരച്ചിലിനൊടുവിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

കാസ് നാടകോത്സവത്തിന് തുടക്കമായി
കരുനാഗപ്പള്ളി . കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി (കാസ് ) നാടകോത്സവത്തിന് തുടക്കമായി. ടൗൺ ക്ലബ്ബ് ആഡിറ്റോറിയത്തിലെ ജി രാജൻ നഗറിൽ മുൻ എംഎൽഎ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് നാടകോത്സവത്തിന് തുടക്കമായത്.തുടർന്ന് സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായി 75 ദീപങ്ങൾ തെളിയിച്ചു.ആർ രവീന്ദ്രൻപിള്ള അധ്യക്ഷനായി. സജീവ് മാമ്പറ സ്വാഗതം പറഞ്ഞു.

നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സ്ഥിരം സമിതി അധ്യക്ഷരായ എം ശോഭന, എൽ ശ്രീലത, വാർഡ് കൗൺസിലർ റജി ഫോട്ടോപാർക്ക്, പ്രൊഫ ആർ അരുൺകുമാർ, നാസർ പോച്ചയിൽ, ജോയി ഐ കെയർ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി ,വി അരവിന്ദകുമാർ എന്നിവർ പങ്കെടുത്തു.തുടർന്ന് കൊല്ലം അനശ്വരയുടെ അമ്മ മനസ്സ് എന്ന നാടകം അരങ്ങേറി. ഇന്നു (ബുധൻ) വൈകിട്ട് അഞ്ചിന് മലയാള നാടകം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ നടക്കും. നാടക പ്രവർത്തകൻ പി ജെ ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തും. തുടർന്ന് കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന എന്ന നാടകം അരങ്ങേറും.

പടിഞ്ഞാറെ കല്ലടയിലെ സോളാർ പദ്ധതി യാഥാർത്ഥ്യമാക്കണം:
ആർ എസ് പി

ശാസ്താംകോട്ട:യു ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് മുന്നോട്ടുവച്ച പടി. കല്ലടയിലെ സോളാർ പദ്ധതി യാഥാർത്ഥ്യമാക്കുവാൻ ഇടത് സർക്കാരിനും,
എം എൽ എ യ്ക്കും കഴിയുന്നില്ലെങ്കിൽ പ്രതൃക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പറഞ്ഞു. കുന്നത്തൂർ മണ്ഡലത്തിന്റെ വികസന മുരടിപ്പിന്റെ ഉദാഹരണമാണ് കണ്ണങ്കാട്ട് പാലം നിർമ്മാണം തുടങ്ങാൻ കഴിയാത്തതെന്നും
ആർ എസ് പി പടിഞ്ഞാറെ കല്ലട ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് ഉല്ലാസ് കോവൂർ പറഞ്ഞു.

ആർ എസ് പി പടിഞ്ഞാറെ കല്ലട ലോക്കൽ സമ്മേളനം ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യുന്നു

വി ശശികുമാർ അധ്യക്ഷനായി കെ മുസ്തഫ, തുണ്ടിൽ നിസാർ, കല്ലട ഷാലി, സുഭാഷ് എസ് കല്ലട,
ജി റാഫേൽ, ബാബു കുഴിവേലി, രവീന്ദ്രനാഥ്, ആൻസൽ പട്ടകടവ്, ജയചന്ദ്രൻ കിടപ്രം, അനിൽ കണ്ണങ്കാട്, രവീന്ദ്രൻ ഹരിചന്ദനം, എസ് അനിൽ കുമാർ, മാത്യൂ ആറ്റുപുറം, മനോജ് കാട്ടിൽ, സജിത്ത് കാക്കത്തോപ്പ് തുടങ്ങിയവർ പങ്കെടുത്തു.
ബാബു കുഴിവേലിയെ സമ്മേളനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞടുത്തു.

Advertisement