ശാസ്താംകോട്ട. ഒറ്റ പ്രസവത്തിൽ രണ്ട് പെൺകുട്ടികളുമായി മണിക്കുട്ടി എന്ന ആറു വയസുകാരി പശു. വേങ്ങ ഊപ്പൻവിളയിൽ വാസുദേവൻ പിള്ളയുടെയും ശിവൻ പിള്ളയുടെയും മണിക്കുട്ടി എന്ന സുന്ദരിപശുവാണ് തന്റെ നാലാമത്തെ പ്രസവത്തിൽ രണ്ടു സുന്ദരിമക്കൾക്ക് ജന്മം നൽകിയത്. ഇന്ന് രാവിലെ 7:30 നാണ് ആദ്യത്തെ പ്രസവം, ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടാമത്തെ പ്രസവവും നടന്നു. ആരോഗ്യമുള്ള രണ്ട് പെൺകുട്ടികളും തള്ളപശുവും സുഖമായിരിക്കുന്നു.


സി പിഐ എം ബ്രാഞ്ച് കമ്മിറ്റിഅംഗങ്ങളാണ് വാസുദേവൻ പിള്ളയും ശിവൻ പിള്ളയും. വേങ്ങ പൊട്ടക്കണ്ണൻ മുക്കിൽ ചായക്കച്ചവടം നടത്തുകയാണ് വാസുദേവൻ പിള്ള. ഭാര്യ പത്മിനിയമ്മ എല്ലാ കാര്യങ്ങൾക്കും സഹായിയായി ഒപ്പമുണ്ട്.
പ്രവാസിയായിരുന്ന ശിവൻ പിള്ള, കോവിഡിനെ തുടർന്നാണ് പ്രവാസം മതിയാക്കി നാട്ടിലെത്തിയത്. ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളിയാണ്.