കുന്നത്തൂർ: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ വീണ യുവതിയുടെ മൃതദേഹം കണ്ടെത്തി.  കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിത(20) യാണ് കഴിഞ്ഞ ദിവസം ആറ്റിൽ വീണത്.

വെള്ളിയാഴ്‌ച രാവിലെ 11ഓടെ ആയിരുന്നു സംഭവം.പാലത്തിനു തൊട്ടടുത്ത സ്‌റ്റോപ്പിൽ ബസ് ഇറങ്ങിയ  ശേഷം നടന്നു വന്ന രജിത ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.  ബാഗ് പാലത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ബാഗിൽ നിന്ന് ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റിൽ ചാടിയ യുവതിയെ  കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 8.30ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും സ്കൂബയുടെ രണ്ട് ടീം വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താർ കഴിഞ്ഞിരുന്നില്ല.

കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്ക് കാരണം മൃതദേഹം പാലത്തിനടുത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്ററോളം താഴെ ചെറുപൊയ്കയ്ക്കും ഉപ്പൂടിനും ഇടയിൽ കല്ലടയാറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.