ചാത്തന്നൂര്‍: എംഡിഎംഎയുമായി നാലുപേരെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി നെടിയവിള കോട്ടയ്‌ക്കേറത്ത് ശ്രീഹരിയില്‍ വിഷ്ണു എന്ന് വിളിക്കുന്ന അഭിലാഷ് (22), പൂതക്കുളം പുന്നേക്കുളം പ്രസന്ന ഭവനില്‍ അനീഷ് (27), പുത്തന്‍കുളം ഇടപണ രാഹുല്‍ വിഹാറില്‍ മുന്ന എന്ന് വിളിക്കുന്ന റോബിന്‍ (22), കല്ലുവാതുക്കല്‍ പാമ്പുറം എസ്. എസ്. ഭവനില്‍ അച്ചു എന്ന് വിളിക്കുന്ന സുമേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ അഭിലാഷിന്റെ വീട്ടില്‍ മയക്കുമരുന്ന് ഉപയോഗിച്ച് കൊണ്ടിരുന്ന പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. വ്യാപകമായി വില്‍പ്പന നടത്താന്‍ ഇവിടെ വലിയ അളവില്‍ മയക്കുമരുന്ന് ശേഖരിച്ചിരുന്നതായും പോലീസ് പറഞ്ഞു.