കൊട്ടാരക്കര: കെഎസ്എഫ്ഇ കൊട്ടാരക്കര റീജിയണല്‍(കൊല്ലം റൂറല്‍) ഓഫീസ് ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തകരുമ്പോള്‍ വിശ്വസനീയമായ സ്ഥാപനമായി കെഎസ്എഫ്ഇ മാറിയതായി മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷന്‍ എ.ഷാജുവിന്റെ അധ്യക്ഷതയില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ വി.പി.സുബ്രഹ്മണ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി.ഇന്ദുകുമാര്‍, ബിന്ദു ജി.നാഥ്, താരാ സജികുമാര്‍, ഡി.സജയകുമാര്‍, സത്യഭാമ, നഗരസഭ ഉപാധ്യക്ഷ അനിത ഗോപകുമാര്‍, കല്യാണി സന്തോഷ്, എജിഎം എസ്.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കന്‍ മേഖലയിലെ 32 ശാഖകളാണ് റൂറല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്നത്.