കുന്നത്തൂർ പാലത്തിൽ നിന്നും യുവതി കല്ലടയാറ്റിൽ ചാടി

കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും യുവതി കല്ലടയാറ്റിൽ ചാടി.കുന്നത്തൂർ തുരുത്തിക്കര തൊടുവേൽ വീട്ടിൽ രഞ്ജിത(20) ആണ് ചാടിയത്.ഇന്ന്(വെള്ളി) രാവിലെ 11ഓടെ ആയിരുന്നു സംഭവം.ആളുകൾ നോക്കി നിൽക്കേ കൈയ്യിൽ ഉണ്ടായിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ചാണ് യുവതി ആറ്റിലേക്ക് ചാടിയത്.

ഈ ബാഗിൽ നിന്നാണ് ചാടിയ യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.പിതാവുമായി പിണങ്ങി കഴിയുന്നതിനാൽ മാതാവിനും സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്.അഞ്ചലിൽ നിന്നാണ് ഇന്ന് രാവിലെയോടെ യുവതി കുന്നത്തൂരിലെത്തിയത്.
ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.സ്കൂബാ ടീം എത്താത്തതിനാൽ പൂർണതോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടില്ല.

Advertisement