അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് റിട്ട. അധ്യാപിക മരിച്ചു

Advertisement

കരുനാഗപ്പള്ളി. അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് റിട്ട. അധ്യാപിക മരിച്ചു. കരുനാഗപ്പള്ളി കേശവപുരം കൂടലിൽ ചന്ദ്രദാസ് വാസുക്കുട്ടൻപിള്ളയുടെ(അര്‍ജന്‍റ് ഇലക്ട്രോണിക്സ് കരുനാഗപ്പള്ളി) ഭാര്യ വിനീതപിള്ള (58) ആണ് മരിച്ചത്. കുലശേഖരപുരം ഹൈസ്‌ക്കൂൾ അധ്യാപിക ആയിരുന്നു. കുടുംബ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകും വഴി ആദിനാട്ട് വച്ച് എതിരെ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്ക്കാരം19-08-22 വെള്ളിയാഴ്ച രാവിലെ 9.30ന് കേശവപുരത്തുള്ള പരേതയുടെ വീട്ടുവളപ്പിൽ വച്ച് നടക്കും.

Advertisement