കൊല്ലം പ്രാദേശിക ജാലകം

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനൊരുങ്ങി നാടും നഗരവും

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ നാളെ

കുന്നത്തൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി ഒരുങ്ങി കുന്നത്തൂർ. കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. പ്രധാനമായും

ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് താലൂക്കിലുടനീളം ശോഭായാത്രകകൾ സംഘടിപ്പിച്ചിട്ടുള്ളത്.സ്വത്വം വീണ്ടെടുക്കാം, സ്വധർമ്മാചരണത്തിലൂടെ എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിക്കുന്നത്.താലൂക്കിന്റെ 250 കേന്ദ്രങ്ങളിൽ ഞായറാഴ്ച പതാകദിനാചരണത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.ശാസ്താംകോട്ട പഞ്ചായത്തിലെ നാല് കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും.

പള്ളിശേരിക്കൽ കൊച്ചുകളീക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ആൽത്തറവിള ജംഗ്ഷൻ വഴി ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. കണ്ണമ്പള്ളിക്കാവ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പത്മാവതി ജംഗ്ഷൻ വഴി കണ്ണമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും. പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയും ആയിക്കുന്നം തറയിൽ മുക്കിൽ നിന്നുള്ള ശോഭായാത്രയും ഭരണിക്കാവിൽ സംഗമിച്ച് മഹാശോഭായാത്രയായി ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും.

മുതുപിലാക്കാട് പുത്തൻവീട്ടിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര, കാവിൽ മുക്ക് വഴി പാർഥസാരഥി ക്ഷേത്രത്തിൽ സമാപിക്കും. ശൂരനാട് തെക്ക് പതാരം പുളിക്കമുക്കിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കൈരളിമുക്ക് വഴി കക്കാകുന്ന് ചിറ്റക്കാട്ട് ക്ഷേത്രത്തിലും, ഇരവിച്ചിറ നടുവിൽ പുതുശേരിയിൽ ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര പുല്ലംപളളിക്കാവ് ക്ഷേത്രത്തിലും സമാപിക്കും. ശൂരനാട് വടക്ക് തെക്കേമുറി എണ്ണശേരി മലനട ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര ഹൈസ്ക്കൂൾ ജംഗ്ഷൻ വഴി ശ്രീനാരാണപുരം ക്ഷേത്രത്തിലും പാറക്കടവ് മറ്റത്ത്മുക്കിൽ നിന്നുള്ള ശോഭായാത്ര പുലിക്കുളം വലിയതുറക്കാവ് ക്ഷേത്രത്തിലും സമാപിക്കും.

പോരുവഴി പള്ളിമുറി വഞ്ചിപ്പുറം ക്ഷേത്രം, കൊല്ലശേരിൽ ക്ഷേത്രം, നടുവിലേമുറി കാട്ടൂർ കളരി ക്ഷേത്രം, വടക്കേമുറി കൈതാമഠം ക്ഷേത്രം

എന്നിവടങ്ങളിൽ നിന്നും ആരംഭിക്കുന്ന ഉപശോഭായാത്രകൾ ചെമ്മാട്ട് മുക്കിൽ സംഗമിച്ച് മഹാശോഭായാത്രയായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിൽ സമാപിക്കും.കമ്പലടി പള്ളിയറ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പുളിയൻ വിള, തവണൂർകാവ് ഇണ്ടിളയപ്പൻ ക്ഷേത്രം വഴി ശാസ്താംനട  ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. പടിഞ്ഞാറേകല്ലട കോയിക്കൽ ഭാഗം പുതുശേരി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഉപരികുന്ന് ക്ഷേത്രം വഴി പാലാകുന്ന് ക്ഷേത്രത്തിൽ സമാപിക്കും.

 വെട്ടിയതോട് വടക്കടത്ത് കാവിൽ നിന്നുള്ള ശോഭായാത്ര  കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ സമാപിക്കും.

മൈനാഗപ്പള്ളി വെട്ടിക്കാട്ട് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര മണ്ണൂർക്കാവ് ക്ഷേത്രത്തിൽ സമാപിക്കും. വടക്കൻ മൈനാഗപ്പള്ളി ആത്മാവ് മുക്കിൽ നിന്നുള്ള ശോഭായാത്ര കാളകുത്തും പൊയ്ക ജംഗ്ഷൻ വഴി പാട്ടുപുരക്കൽ ക്ഷേത്രത്തിൽ സമാപിക്കും.

മൺട്രോതുരുത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപശോഭായാത്രകൾ പള്ളയാട്ട് ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി കല്ലുവിളക്ഷേത്രത്തിലും പെരിങ്ങാലം ഗുരുമന്ദിരത്തിൽ നിന്നുള്ള ശോഭായാത്ര മുരുക ക്ഷേത്രത്തിലും സമാപിക്കും.

 മയക്കുമരുന്ന് വേട്ട:

ഒന്നര കിലോ കഞ്ചാവും, ഹാഷിഷും പിടികൂടി,ഒരാൾ അറസ്റ്റിൽ,,

കരുനാഗപ്പള്ളി .  കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നു കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനിയെ ഒന്നര കിലോ കഞ്ചാവും ഹാഷിഷുമായി കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കുണ്ടറ കേരളപുരം കൊറ്റങ്കരമുണ്ടച്ചിറ മാമൂട് ഭാഗത്ത് വയലിൽ പുത്തൻവീട്ടിൽ കണ്ണപ്പൻ എന്നു വിളിക്കുന്ന ദീലീപ് (26)നെയാണ് കരുനാഗപ്പള്ളിയിൽ കഞ്ചാവും ഹാഷിഷും വിൽപന നടത്താൻ എത്തുന്നതിനിടെ പിടിയിലായത്.ഇയാളിൽ നിന്നും 1.660 കിലോഗ്രാം കഞ്ചാവും 22.58 ഗ്രാം ഹാഷിഷും പിടിച്ചെടുത്തു.

ഇക്കഴിഞ്ഞ നാലു മാസത്തിനിടെ കരുനാഗപ്പള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും മയക്കുമരുന്ന് കച്ചവട സംഘത്തിൽപ്പെട്ട പ്രധാനികളെ കരുനാഗപ്പള്ളി പോലീസ് പിടി കുടി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കരുനാഗപ്പള്ളിയിലും മറ്റുമുള്ള ആവശ്യക്കാർ കിഴക്കൻ മേഘലകളിലും ആലപ്പുഴ, പത്തനംതിട്ട ജില്ലകളും കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തി വരുകയായിരുന്നു.കരുനാഗപ്പള്ളിയിലുള്ള ഉപഭോക്താക്കൾക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ലഭ്യത കുറഞ്ഞതോടെ

 കുണ്ടറയിലും പരിസര പ്രദേശങ്ങളിലും വന്‍തോതില്‍ ബാംഗ്‌ളൂരില്‍നിന്നും കൊണ്ടുവരുന്ന എംഡിഎംഎയും ഗഞ്ചാവും കച്ചവടം ചെയ്തുവരുന്ന ഇവര്‍ കൊല്ലം ബീച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് ആവശ്യമനുസരിച്ച് മയക്കുമരുന്നു ഗഞ്ചാവും എത്തിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കരുനാഗപ്പള്ളി എസ്എച്ച്ഒ ഗോപകുമാറിന്റെ നേതൃത്വത്തില്‍എസ്‌ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍,ശ്രീകുമാര്‍,ജിഎസ്‌ഐറസല്‍ ജോര്‍ജ്ജ്, എഎസ്‌ഐമാരായ നിസാമുദ്ദീന്‍,ഷാജിമോന്‍,നന്ദകുമാര്‍,സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

മത്സ്യതൊഴിലാളി സമരത്തെ അപഹസിച്ച മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുക – കെസിവൈഎം കൊല്ലം രൂപത

കൊല്ലം: നിലനിൽപ്പിനായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന നിരുത്തരവാദപരമായ പ്രസ്താവന പിൻവലിച്ചു തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ മാപ്പ് പറയണമെന്ന് കെസിവൈഎം കൊല്ലം രൂപത ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് പുറത്ത് നിന്നുള്ളവരാണ് എന്ന പ്രസ്താവന മത്സ്യതൊഴിലാളി സമരത്തെ അപഹസിക്കുന്നതിനു തുല്യമാണ്. സ്വന്തം കിടപ്പാടം സംരക്ഷിക്കുന്നതിനായി രാവും പകലും സമരം ചെയ്യുന്ന മത്സ്യതൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ അവാസ്തവവും ആക്ഷേപകരവുമായ പരാമർശം നടത്തി ഒരു ജനകീയ സമരത്തെ താറടിച്ചു കാണിക്കാനാണ് മന്ത്രി ശ്രമിച്ചത്.

ഉത്തരവാദിത്തപ്പെട്ട ഒരു സംസ്ഥാന മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത ആ പ്രസ്താവന പിൻവലിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ മത്സ്യത്തൊഴിലാളി സമൂഹത്തോട് മാപ്പ് പറയണം എന്ന് കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ ആവശ്യപ്പെട്ടു.

രൂപതാ ആസ്ഥാനത്ത് നടന്ന പ്രതിഷേധ യോഗത്തിൽ രൂപതാ ഡയറക്ടർ ഫാ ബിന്നി മാനുവൽ, രൂപതാ ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ഡെലിൻ ഡേവിഡ്, രൂപതാ സമിതി അംഗങ്ങളായ മാനുവൽ, മരിയ, അമൽ, ബ്രൂട്ടസ്സ്, ജിജി മോൾ, എലിസമ്പത്ത്, ഷീനു, ആഷ്‌ലിൻ, വിജിത, പ്രബുൽ, രൂപതാ ട്രഷറർ അലക്സ്‌ എന്നിവർ സംസാരിച്ചു.

കേരളാ കോൺഗ്രസ്സ് (എം) കൊല്ലം ജില്ലാ പ്രസിഡന്റായി വഴുതാനത്ത് ബാലചന്ദ്രൻ വീണ്ടും
തെരഞ്ഞെടുക്കപ്പെട്ടു

കൊട്ടാരക്കര. കേരളാ കോണ്ഗ്രസ് (എം)കൊല്ലം ജില്ലാ പ്രസിഡന്റായി വഴുതാനത്ത് ബാലചന്ദ്രനെ വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

കൊട്ടാരക്കരയിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം കേരളാ കോണ്ഗ്രസ് (എം)ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.

റിട്ടേണിംഗ് ഓഫിസർ അഡ്വ രഞ്ജിത്ത് തോമസ് അധ്യക്ഷനായിരുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി സെമികേഡർ സ്വഭാവത്തിലേക്ക് മാറുമന്നും ദേശീയത നിലനിർത്താൻ പ്രാദേശിക പാർട്ടികളുടെ വളർച്ച അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് , ബെന്നികക്കാട്, ചെറിയാൻ പോളച്ചിറക്കൽ, ഉഷാലയം ശിവരാജൻ , സജി ജോൺ കുറ്റിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കടയുടമയെ ഭീഷണിപ്പെടുത്തി പണം കവർന്നയാൾ പിടിയിൽ

അഞ്ചൽ: കടയിൽ നിന്നും ഉടമയെ ഭീഷണിപെടുത്തി പണം അപഹരിച്ചയാൾ പതിനേഴ് വർഷത്തിനു ശേഷം അഞ്ചൽ പോലീസിന്റെ പിടിയിലായി.ചണ്ണപ്പേട്ട വനത്തുംമുക്ക് പുളിമൂട്ടിൽ വീട്ടിൽ സാജൻ (58) ആണ് പിടിയിലായത്. ഇടമുളയ്ക്കൽ അനിൽകുമാറിന്റെ കടയിൽ നിന്നാണ് പണം കവർന്നത് .ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുക ആയിരുന്നു’ ഏരൂർ ,പുനലൂർ ,കോട്ടയം എന്നീ പോലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉളതായി പോലിസ് അറിയിച്ചു .പുനലൂർ ഡിവൈഎസ്പി ബി.വിനോദിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിവലയിലായത്.അഞ്ചൽസി ഐ കെ.ജി.ഗോപകുമാർ ,എസ് ഐ പ്രജീഷ് കുമാർ ,സീനിയർ സിവിൽ പോലിസ് ഓഫീസർ വിനോദ് ,സിവിൽ ഓഫീസർമാരായ ദീപു ,സംഗീത് എന്നിവരടങ്ങിയ സംഘം കാഞ്ഞിരപ്പള്ളി പൊൻകുന്നം വനമേഖലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കടയുടമയെ ഭീഷണിപ്പെടുത്തി പണം കവർന്നയാൾ പിടിയിൽ

അഞ്ചൽ: കടയിൽ നിന്നും ഉടമയെ ഭീഷണിപെടുത്തി പണം അപഹരിച്ചയാൾ പതിനേഴ് വർഷത്തിനു ശേഷം അഞ്ചൽ പോലീസിന്റെ പിടിയിലായി.ചണ്ണപ്പേട്ട വനത്തുംമുക്ക് പുളിമൂട്ടിൽ വീട്ടിൽ സാജൻ (58) ആണ് പിടിയിലായത്. ഇടമുളയ്ക്കൽ അനിൽകുമാറിന്റെ കടയിൽ നിന്നാണ് പണം കവർന്നത് .ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുക ആയിരുന്നു’ ഏരൂർ ,പുനലൂർ ,കോട്ടയം എന്നീ പോലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉളതായി പോലിസ് അറിയിച്ചു .

പുനലൂർ ഡിവൈഎസ്പി ബി.വിനോദിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിവലയിലായത്.അഞ്ചൽസി ഐ കെ.ജി.ഗോപകുമാർ ,എസ് ഐ പ്രജീഷ് കുമാർ ,സീനിയർ സിവിൽ പോലിസ് ഓഫീസർ വിനോദ് ,സിവിൽ ഓഫീസർമാരായ ദീപു ,സംഗീത് എന്നിവരടങ്ങിയ സംഘം കാഞ്ഞിരപ്പള്ളി പൊൻകുന്നം വനമേഖലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാർ മോഷ്ടാവ് 20 വർഷത്തിന് ശേഷം പിടിയില്‍

അഞ്ചൽ: ഡോക്ടറുടെ വീട്ടില്‍ നിന്നും കാര്‍ കവര്‍ച്ച ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിഞ്ഞ പ്രതിയെ 20 വര്‍ഷത്തിന് ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാവക്കാട് ചാഴൂര്‍ കരിക്കംപീടികയില്‍ സായിപ്പ്കുട്ടി എന്ന ഷംസുദീന്‍ (62) ആണ് പിടിയിലായത്.

2002 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചൽ കൈതാടിയില്‍ ശ്രീലകം വീട്ടില്‍ ഡോ: യോഗോഷിന്‍റെ മാരുതി സെന്‍ കാര്‍ മോഷണം പോയ കേസില്‍ ഒന്നാം പ്രതിയായ തിരുവനന്തപുരം പാങ്ങോട് ലക്ഷംവീട് കോളനിക്ക് സമീപം നൗഷാദ് എന്ന ഫിറോസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസും, ഷംസുദ്ദീനും ചേർന്ന്

ഡോക്ടറുടെ വീടിന്‍റെ പൂട്ടിയിട്ടിരുന്ന ഗേറ്റ്‌റ്റ് ‌ തകര്‍ത്താണ് അകത്തു കിടന്ന കാർ മോഷ്ടിച്ചത് .
ഈ കാർ തൃശൂരില്‍ എത്തിച്ച്
ചാവക്കാട് വലിയകത്ത്കടയില്‍ മൗസ് മജീദ്‌ എന്ന ഷംസുദീന് വില്‍ക്കുകയും ചെയ്തു. ഇയാള്‍ ഈ കാറിൻ്റെ രജിസ്ട്രേഷൻ നമ്പര്‍ മാറ്റി വ്യാജ നമ്പര്‍ പതിച്ചാണ് ഉപയോഗിച്ചു വന്നിരുന്നത്. ഒന്നാം പ്രതിയായ ഫിറോസ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഷംസുദീന്‍ ഒളിവില്‍ പോകുകയായിരുന്നു.

കൊട്ടാരക്കര മൂത്രപ്പുരയിൽ നിന്ന് പച്ചക്കറി സാധനങ്ങൾ പിടികൂടി

കാെട്ടാരക്കര: കൊട്ടാരക്കര കംഫർട്ട് സ്റ്റേഷനിൽ വിൽപ്പനക്കായി സൂക്ഷിച്ച പച്ചക്കറി സാധനങ്ങൾ  നാട്ടുകാർ പിടികൂടി. ചാെവ്വാഴ്ച രാവിലെ കംഫർട്ട് സ്റ്റേഷനിൽ എത്തിയവരാണ് സവാളകളും പച്ചക്കറികളും നിറച്ച ചാക്ക് കെട്ടുകൾ കണ്ടെത്തിയത്. ഓണ വിപണി ലക്ഷ്യമിട്ട് കാെട്ടാരക്കയിലെ ചന്തയിൽ എത്തിച്ചതാണ് പച്ചക്കറികൾ. സൂക്ഷിക്കാൻ സ്ഥലമില്ലാതെ വന്നതാേടെയാണ് നാട്ടുകാർ ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ പച്ചക്കറികൾ സൂക്ഷിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നു.

ബൈക്ക് അപകടത്തിൽ മരിച്ച ബിജെപി ഒബിസി മോർച്ച നേതാവ്
അജയൻ കാക്കരയ്ക്ക് നാടിന്റെ അന്ത്യാജ്ഞലി

ശാസ്താംകോട്ട :ബൈക്ക് അപകടത്തിൽ മരിച്ച ബിജെപി ഒബിസി മോർച്ച നേതാവ്
അജയൻ കാക്കര(43)യ്ക്ക് നാടിന്റെ അന്ത്യാജ്ഞലി.ബൈക്ക് അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ മൈനാഗപ്പള്ളി ഐസിഎസ് ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം.അജയൻ ഓടിച്ചിരുന്ന
ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കോടെ ചികിത്സയിലാണ്.മൈനാഗപ്പള്ളി തെക്ക് കാക്കരയിൽ വടക്കതിൽ കുടുംബാംഗമാണ്.

ബിജെപി ഒബിസി മോർച്ച ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റായിരുന്ന അജയൻ രാഷ്ട്രീത്തിനപ്പുറം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു.ഭാര്യ:ജ്യോതി.മക്കൾ:പാർവ്വതി,ഭവ്യ.ഇന്ന്(ബുധൻ) ഉച്ചയ്ക്ക് ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, ദക്ഷിണ മേഖല സെക്രട്ടറി വി.എസ് ജിതിൻ ദേവ്,ജില്ലാ ജനറൽ സെക്രട്ടറിമാരായ വയക്കൽ സോമൻ, വി.വിനോദ് തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ശൂരനാട്ട് ഓണ വിപണി ലക്ഷ്യമിട്ട് വ്യാജമദ്യം നിർമ്മിക്കാൻ എത്തിച്ച 40 ലിറ്റർ സ്പിരിറ്റുമായി രണ്ടു പേർ അറസ്റ്റിൽ

ശൂരനാട് : ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യ നിർമ്മാണത്തിനായി കടത്തിക്കൊണ്ടു വന്ന 40 ലിറ്റർ സ്പിരിറ്റുമായി രണ്ടു പേർ അറസ്റ്റിൽ.ശൂരനാട് വടക്ക് ഇടപ്പനയം അമ്പാടി വീട്ടിൽ സുനിൽകുമാർ (40),മുളവന സുധി ഭവനിൽ സുനിൽകുമാർ (40) എന്നിവരെയാണ് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ സേഫ് ഓണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആലപ്പുഴ ജില്ലയിൽ നിന്നും എത്തിച്ച സ്പിരിറ്റ് പിടികൂടിയത്.വരും ദിവസങ്ങളിൽ കുന്നത്തൂർ താലൂക്കിൽ പരിശോധനയും റെയ്ഡും ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

ബാനർജി അനുസ്മരണവും, കർഷക ദിനാചരണവും :

ശാസ്താംകോട്ട: നാടോടി പെർഫോമിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിളന്തറയിൽ നാടൻ പാട്ട് കലാകാരൻ പി എസ് ബാനർജി അനുസ്മരണവും, കർഷക ദിനാചരണവും സംഘടിപ്പിച്ചു. പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു. നാടോടി ഡയറക്റ്റർ പ്രകാശ് കുട്ടൻ അധ്യക്ഷനായി.

ഉല്ലാസ് കോവൂർ ബാനർജി അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ഗ്രാമപഞ്ചായത്തംഗം ഓമനക്കുട്ടൻ പിള്ള, ഷഫീഖ് മൈനാഗപ്പള്ളി, അമ്പാടി കല്ലട, അഭിനന്ദ്, മനു, നാണിയമ്മ എന്നിവർ പങ്കെടുത്തു.

Advertisement