ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിന്റെ സ്വാതന്ത്ര്യദിന സ്നേഹ സാഹോദര്യജ്വാല

Advertisement

ശാസ്താംകോട്ട • ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിന്റെ സ്വാതന്ത്ര്യദിന സ്നേഹ സാഹോദര്യജ്വാല നടന്നു.
ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് സദ്ബോധന റാലി ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലിത്ത റാലി ക്യാപ്റ്റൻ ഫാ.നെൽസൻ ജോണിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സൺഡേ
സ്കൂൾ കുട്ടികളുടെ ഡിസ്പ്ലേ,ഫ്ലോട്ടുകൾ, കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവയോടു കൂടിയ റാലി പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചേർന്നുതുടർന്ന് നടന്ന പൊതുസമ്മേളനം കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

യുവദർശനം ദേശസ്നേഹി പത്രിക പ്രകാശനം കൊടിക്കുന്നിൽ സുരേഷ് എം.പിയും സ്നേഹ സാഹോദര്യ
ജ്വാല തെളിയിക്കൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയും നിർവഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷത വഹിച്ചു.


മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാർ യൗസേബിയോസ്, തോമസ് മാർ ഇവാനിയോസ്, ഡോ. ഗീവർഗീസ് മാർ തെയോഫിലോസ്, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ്, പോരുവഴി പഞ്ചായത്ത് പ്രസിഡൻറ് ബിനുമംഗലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബ്ലെസ്സൻ പാപ്പച്ചൻ, ബിജു രാജൻ, ഫാ. ഗീവർഗീസ് കോശി, ഫാ. അജി കെ തോമസ്, ഫാ.പി ടി ഷാജൻ, ഫാ. ജോസ് എം ഡാനിയേൽ, ഫാ.ജോസഫ്.കെ. ജോൺ, ഫാ. മാത്യു.പി.ജോർജ്, ഫാ.നെൽസൺ ജോൺ, ജോൺസൺ കല്ലട, സിബിൻ തേവലക്കര, തോമസ്. കെ.ഡാനിയേൽ, ബിജു തങ്കച്ചൻ, ജസ്ന ജോൺസൺ, ജോസി ജോൺ, സാജൻ വർഗീസ്,റോബിൻ ബാബു, ജോയൽ കോശി വൈദ്യൻ, ജിൻസി സുനിൽ എന്നിവർ പ്രസംഗിച്ചു. കൊല്ലം ഭദ്രാസന
ത്തിലെ 64 പള്ളികളിൽ നിന്നും രണ്ടായിരത്തോളം പേർ പങ്കെടുത്തു

Advertisement