ശാസ്താംകോട്ട : ഭരണിക്കാവിൽ നിന്ന് ബൈക്ക് മോഷ്ടിച്ച ശേഷം ഒളിവിൽ പോയ പ്രതി 17 വർഷത്തിന് ശേഷം പിടിയിൽ.പെരിനാട് മങ്കുഴി താഴത്തെ വീട്ടിൽ രാജേഷ്(44) നെ തൃശൂർ ജില്ലയിൽ മുരിങ്ങൂരിനടുത്ത് നിന്നാണ് പിടികൂടിയത്.ഭരണിക്കാവിലെ സർവീസ് സെന്ററിൽ നിന്നും ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ രാജേഷ് ഓടിച്ചു നോക്കാനായി
കൊണ്ടുപോകുകയും വാഹനവുമായി കടന്നു കളയുകയായിരുന്നു.തുടർന്ന് പിടിയിലായശേഷം ജ്യാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കാലങ്ങളായി ഒളിച്ചു കഴിഞ്ഞു വരികയായിരുന്ന ഇയ്യാളെ കണ്ടെത്തുന്നതിനായി ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നിർദ്ദേശപ്രകാരം എസ്എച്ച്ഒ അനുപിന്റെ നേതൃത്വത്തിൽ എസ്ഐ അനീഷ്,ഭുവനചന്ദ്രൻ,എഎസ്ഐ രാജേഷ്,സിപിഒ സുരാജ് എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് മുരിങ്ങുരിൽ താമസിച്ചു വരുന്നതായി വിവരം ലഭിച്ചത്.തുടർന്ന് താമസസ്ഥലത്ത് പോലീസ് സംഘം നടത്തിയ തിരച്ചിലിനെത്തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.