മസ്‌കത്ത്: കൊല്ലം പുനലൂര്‍ സ്വദേശിനി ബീന ബീവി (62) ഒമാനില്‍ നിര്യാതയായി. പുനലൂര്‍ മാത്ര നിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യയാണ്.

മസ്‌കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒമാനിലെ ഇബ്രിയില്‍ ഹൗസ് മെയ്ഡ് ആയിരുന്നു. പിതാവ്: ഷംസുദ്ദീന്‍. മാതാവ്: സൈനബ ബീവി. മകള്‍: ബിസ്മി. മരുമകന്‍: ബുഹാരി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.