കെ. രാധാകൃഷ്ണൻ നായർ നിര്യാതനായി

കരുനാഗപ്പള്ളിഃ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി മീനയുടെ പിതാവ്
പടവടക്ക് മങ്ങാട്ട് പടിഞ്ഞാറ്റതിൽ
കെ.രാധാകൃഷ്ണൻ നായർ (86) നിര്യാതനായി. സംസ്ക്കാരം ചൊവ്വ രാവിലെ പതിനൊന്നിന് കോഴിശ്ശേരിൽ ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പിൽ. കരുനാഗപ്പള്ളി
ഗവ: മോഡൽ ഹൈസ്കൂളിൽ പ്രധാന അദ്ധ്യാപകനായിരുന്നു.
കടപ്പ, തൊടിയൂർ ഹൈസ്കൂളുകളിലും പ്രധാന അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
30 വർഷത്തിലേറെ വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു.ഭാര്യ എൻ സി.പത്മിനിക്കുട്ടിയമ്മ (റിട്ടഃ അധ്യാപിക) മറ്റു മക്കൾ പി. മഞ്ജു (അധ്യാപിക, ശാന്തിനികേതൻ, പതാരം) പി.മായ( അധ്യാപിക കോട്ടൺഹിൽ സ്കൂൾ,തിരുവനന്തപുരം). മരുമക്കൾഃ എൻസി ശ്രീകുമാർ (റിട്ടഃ അധ്യാപകൻ.മുൻ നഗരസഭാ കൗൺസിലർ), സന്തോഷ് ചന്ദ്രൻ (ഇന്ദിരാ ഇലക്ട്രിക്കൽസ്), ശ്രീലാൽ (ബിസിനസ്സ് )

Advertisement