വിദേശപഠനത്തിന് ശേഷം നാട്ടിലെത്തിയ യുവാവ് മണപ്പള്ളിയില്‍ തൂങ്ങിമരിച്ച നിലയില്‍

കരുനാഗപ്പള്ളി . യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തഴവ, മണപ്പള്ളി വടക്ക് മിഥില( താഴൂർ) വീട്ടിൽ നിഥിൻ (24)നെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യു കെയിലെ പഠനത്തിന് ശേഷം
ഉപരിപഠനത്തിന് കാനഡക്ക് പോകുന്നതിന് വേണ്ടി കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
സഹോദരനുമൊത്ത് സിനിമക്ക് പോയി വന്ന ശേഷം ഉറങ്ങാൻ റൂമിൽ കയറിയതായിരുന്നു.


എഴുന്നേൽക്കാൻ വൈകിയതിനാൽ കതക് ചവിട്ടി തുറന്നെപ്പോഴാണ് തൂങ്ങിയ നിലയിൽ കാണുന്നത്.
കരുനാഗപ്പള്ളി പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.
പിതാവ്:സോമൻ(റിട്ട.കോടതി ജീവനക്കാരൻ ).മാതാവ്:ലത (പിഡബ്ലൂഡി.ഉദ്യോഗസ്ഥ). സഹോദരൻ: ഡോ വരുൺ.

Advertisement