ഓർമകൾ കണ്ണീരണിഞ്ഞു; ‘ഓർയിൽ ബാനർജി’ ഹൃദയസ്പർശിയായി

ശാസ്താംകോട്ട:പ്രശസ്ത നാടൻ പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ ഒന്നാം ഓർമദിനത്തിൽ നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മിറ്റിയും ബാനർജി അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘ഓർയിൽ ബാനർജി’ ഹൃദയസ്പർശിയായി.ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.രാവിലെ 9 ന് ബാനർജിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.തുടർന്ന് ഇരുപതോളം ചിത്രകാരൻമാർ ചേർന്ന് വരയോളം എന്ന പേരിൽ തൽസമയം ബാനർജിയുടെ ജീവിതത്തെ ക്യാൻവാസിൽ പകർത്തി.ചിത്രകാരൻ കെ.പി മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.പാട്ടോളം എന്ന പേരിൽ ബാനർജിയുടെ പാട്ടുകളുടെ അവതരണവും നടന്നു.അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

ഉദ്ഘാടനം ചെയ്തു.സജ്ഞയ് പണിക്കർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി ബാനർജി അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഥമ
പുരസ്ക്കാരം ഗാനരചയിതാവും പിന്നണി ഗായകനുമായ മണികണ്ഠൻ പെരുമ്പടപ്പ് ചലച്ചിത്ര അക്കാദമി
വൈസ് ചെയർമാനും ചലച്ചിത്ര താരവുമായ
പ്രേംകുമാറിൽ നിന്നും ഏറ്റുവാങ്ങി.എംഎൽഎ മാരായ
കോവൂർ കുഞ്ഞുമോൻ,പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ്,ഫോക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ,നാട്ടു കലാകാരക്കൂട്ടം സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു തൈവമക്കൾ, സി.ജെ കുട്ടപ്പൻ,അഡ്വ.അൻസർ ഷാഫി,ജില്ലാ പഞ്ചായത്തംഗം പി.കെ ഗോപൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സനൽകുമാർ, തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.സി.ഉണ്ണികൃഷ്ണൻ,ഗീത തുടങ്ങിയവർ പങ്കെടുത്തു.

പടിഞ്ഞാറേ കല്ലടയിൽ ഗ്രാമസഭ പൂർത്തിയായി
പടിഞ്ഞാറേകല്ലട.കേരളസർക്കാരിന്റെ സ്വപ്നപദ്ധതിയായ എല്ലാവർക്കും വീട്, ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ തയാറാക്കിയ കരട്ലിസ്റ്റിന്റെ ചർച്ചക്കും അംഗീകാരത്തിനുമായി പഞ്ചായത്തിലെ 14വാർഡുകളിലെയും ഗ്രാമസഭകൾ ചേർന്നു. വീടിന് മാത്രമായി 520അപേക്ഷകളും ഭൂമിക്കും വീടിനുമായി 180അപേക്ഷകളുമാണ് ഗ്രാമസഭകൾ പരിശോധിച്ചത്. അമ്പതോളം അപേക്ഷകളുടെ പുനപരിശോധനക്കായി ഗ്രാമസഭകൾ ശുപാർശ നൽകി.

വലിയ പങ്കാളിത്തത്തോടെ നടന്ന ഗ്രാമസഭകൾ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എൽ. സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, അംബികകുമാരി, എന്നിവരും ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും ഗ്രാമസഭക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ഉദ്യോഗസ്ഥർ ഗ്രാമസഭ കോർഡിനേറ്റർമാരായി പ്രവൃത്തിച്ചു. ഓഗസ്റ്റ് 17ന് ലൈഫ് ഭാവനപദ്ധതിയുടെ രണ്ടാംഘട്ടഭവനനിർമാണത്തിന് തുടക്കമാകും.

സ്വാതന്ത്ര്യദിനാഘോഷ സെമിനാർ നടത്തി

ശാസ്താംകോട്ട : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയും സംയുക്തമായി ചേർന്ന് ‘ഭരണഘടന കാതലും കരുതലും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. എസ്. ശശികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷം ഒരു ചടങ്ങിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും,സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന അടുത്ത ഇരുപത്തിയഞ്ച് വർഷത്തെ മുഴുവൻ യാത്രയും ഒരു നവ ഇന്ത്യയെ സൃഷ്ടിക്കുന്ന അമൃത് കാലഘട്ടമാകണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ ആദരിച്ചുകൊണ്ട്


ആഗസ്റ്റ് രണ്ടു മുതൽ വിവിധ കലാ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചുവരുന്നു. സെമിനാറിന് മുന്നോടിയായി അഞ്ചാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾ ടാബ്ലോ പ്രസന്റേഷൻ നടത്തി.
കൊല്ലം യു. ഐ.ടി. പ്രിൻസിപ്പാൾ
ഡോ. എ. മോഹൻ കുമാർ സെമിനാർ നയിച്ചു.
ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മകേഷ്. പി. ഭാസ്കർ ( പ്രസിഡന്റ്,ഗ്രാമോദ്ധാരണ ഗ്രന്ഥശാല ശാസ്താംകോട്ട)
ഡോ. പി ആർ. ബിജു ( സെക്രട്ടറി ഗ്രാമോദ്ധാരണ ഗ്രന്ഥശാല ശാസ്താംകോട്ട)
ബോണിഫേഷ്യ വിൻസെന്റ് (പ്രിൻസിപ്പാൾ,ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ)എന്നിവർ പങ്കെടുത്തു.

കെ പി മോഹൻദാസിന്
നാടിൻ്റെ വിട

ചവറ .തെക്കുംഭാഗത്ത് സിപിഐ എം ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ നേതൃത്വം നൽകിയ കെ പി മോഹൻദാസിന് (തമ്പി) ജന്മനാട് വിട ചൊല്ലി. പ്രായാധിക്യത്താൽ വീട്ടിൽ വിശ്രമിച്ചു വരവെ ശനി പകൽ 11നായിരുന്നു അന്ത്യം.
ബിരുദ പഠനത്തിനുശേഷം മുംബൈയിൽ ലഭിച്ച ജോലി ഉപേക്ഷിച്ച് പൂർണസമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. രണ്ടു തവണയായി 10 വർഷം തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇന്നു കാണുന്ന വികസനങ്ങൾക്ക് തുടക്കം കുറിച്ചത് കെ പി മോഹൻദാസ് പ്രസിഡൻറായിരിക്കെയാണ്.
ദീർഘകാലം സിപിഐ എം തെക്കുംഭാഗം ലോക്കൽ സെക്രട്ടറിയായിരുന്നു. ഏരിയ സെൻറർ അംഗമായും പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് തേവലക്കര ഡിവിഷനിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
നിലവിൽ തെക്കുംഭാഗം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

രാത്രി എട്ടിന് നടന്ന സംസ്കാരച്ചടങ്ങിൽ സാമൂഹ്യ-രാഷ്ട്രീയ – സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ധനമന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ സോമപ്രസാദ്, ജെ മേഴ്സിക്കുട്ടി അമ്മ, സൂസൻ കോടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ബി തുളസീധരക്കുറുപ്പ്, വി കെ അനിരുദ്ധൻ, ടി മനോഹരൻ, ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരൻ, ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, സുജിത് വിജയൻ പിള്ള എംഎൽഎ, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി അനിൽകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷൻ പ്രസിഡൻറ് ആർ ഷാജി ശർമ, ഉദരരോഗ വിദഗ്ദ്ധൻ ബൈജു സേനാധിപൻ, കാഥികൻ വസന്തകുമാർ സാംബശിവൻ തുടങ്ങിയവർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

നിര്യാണത്തിൽ അനുശോചിച്ച് ഞായർ വൈകിട്ട് നാലിന് നടയ്ക്കാവിൽ യോഗം ചേരും.

ഡീസൽ ക്ഷാമത്തിനെതിരെ കുത്തിയിരുപ്പ് സമരം

കരുനാഗപ്പള്ളി. കോൺഗ്രസ് കരുനാഗപ്പള്ളി ടൗണ്‍ മണ്ഡലം റ്റി യുടെ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ ക്ഷാമത്തിനെതിരെ കുത്തിയിരുപ്പ് സമരം.’ ഉദ്ഘാടനം സി.ആർ മഹേഷ് അദ്ധ്യക്ഷൻ പ്രസിഡൻ്റ് ജയകമാർ ‘/ കെ സി.രാജൽ / കെ.ജി രവി /Rരാജശേഖരൻ / ബിന്ദു ജയന്‍ എന്നിവര്‍ പങ്കെടുത്തു.

മാലിന്യമുക്ത കുലശേഖരം

കരുനാഗപ്പള്ളി. മാലിന്യമുക്ത കുലശേഖരം ക്യാംപെയിനിന്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി മന്ത്രി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീരാമ സംഗീതസാഗരം 2022

മൈനാഗപ്പള്ളി .വെട്ടിക്കാട്ട് മഹാദേവര്‍ക്ഷേത്രത്തിലെ ശ്രീരാമ സംഗീതസാഗരം 2022
ഇരുപത്തിരണ്ടാം ദിനമായ 07/08/2022 ഞായറാഴ്ച വൈകുന്നേരം 5.00ന് ഗീതാകൃഷ്ണൻ തിരുവനന്തപുരം പാടുന്നു.
മാവേലിക്കര ഭുവനചന്ദ്രൻ-വയലിൻ, പന്തളം ജയപ്രകാശ്-മൃദംഗം .

LEAVE A REPLY

Please enter your comment!
Please enter your name here