കുണ്ടറ.ഇന്നലെ അന്തരിച്ച മുൻ എം.എൽ.എ. യും, കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ ജി. പ്രതാപവർമ്മ തമ്പാന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പേരൂരിലെ വീട്ടുവളപ്പിൽ നടന്നു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.എൻ. ബാലഗോപാൽ, പി. സി. വിഷ്ണു നാഥ് എം.എൽ. എ., എം.എം. ഹസ്സൻ തുടങ്ങിയ നേതാക്കൾ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. കൊല്ലം ഡി.സി.സി. ഓഫീസ്, ചാത്തനൂർ ജംങ്ങ്ഷൻ,
പേരൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ
പൊതുദർശനത്തിന വേളയിലും പ്രിയ നേതാവിന് നിരവധിപ്പേർ അന്തിമോപചാരം അർപ്പിച്ചു.