കൊട്ടാരക്കര: കാപ്പാ നിയമപ്രകാരമുള്ള തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍. നിശാന്തിനിയുടെ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഈസ്റ്റ് കല്ലട സ്വദേശിയായ സൗരവ് എന്നയാളെയാണ് ഈസ്റ്റ് കല്ലട എസ്എച്ച്ഒ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയത്.