ശാസ്താംകോട്ട.ഭരണിക്കാവ്കൊട്ടാരക്കര റൂട്ടിൽ പറമ്പു മുക്ക് ജംഗ്ഷനിൽ റോഡിന് കുറുകെ വർഷങ്ങളായി പഴക്കമുള്ള പടുകൂറ്റന്‍ മാവ് ആണ് വീണത്.ഇന്ന് രാവിലെ 5.30 ആയിരുന്നു സംഭവം. വലിയ വാഹനങ്ങളും സ്കൂള്‍ ബസുകളുമടക്കം പകല്‍ തിരക്കേറുന്നറോഡാണിത്. പുലര്‍ച്ചയായതിനാലാണ് അപകടം ഒഴിവായത്. മരം വീണ ഉടനെ ശാസ്താംകോട്ടപോലീസ് അറിയിച്ചതിനെ തുടർന്ന്

ശാസ്താംകോട്ട അഗ്നിശമനസേന എത്തി രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് മരം മുറിച്ചു മാറ്റിയത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇലക്ട്രിക്കൽ ലൈനിന്സമീപം വീണതിനാൽ കെഎസ്ഇബി ജീവനക്കാരുമെത്തി. ഗ്രേഡ് എഎസ്ടിഒ സജീവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ഫയർ ആൻഡ് റെസ്ക്യൂഓഫീസർമാരായ മനോജ്,ഷാനവാസ്, ഷിനാസ്‌, രാജേഷ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർആയ ജയപ്രകാശ്,ഹോം ഗാർഡ് ശിവപ്രസാദ്,രാജു, എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here