കൊല്ലം.റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി നാളെ (05.08.2022) രാവിലെ 11.00 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി അധിക ജലം കല്ലട ആറ്റിലേയ്ക്ക് ഒഴുക്കി വിടും. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുളളതിനാൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർലേർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു .
അടിയന്തര ഘട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.
ജില്ലാ കൺട്രോൾ റൂം
ലാൻഡ് ലൈൻ : 0474-2794002, 2794004, മൊബൈൽ : 9447677800 (വാട്ട്സാപ്പ്), ടോൾ ഫ്രീ നമ്പർ : 1077

താലൂക്ക് കൺട്രോൾ റൂം
കരുനാഗപ്പള്ളി : 0476-2620233, കുന്നത്തൂർ : 0476-2830345, കൊല്ലം : 0474-2742116, കൊട്ടാരക്കര : 0474-2454623, പത്തനാപുരം : 0475-2350090, പുനലൂർ : 0475-2222605