കൊല്ലം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ റൂള്‍ കര്‍വ് അനുസരിച്ച് തെന്മല ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടി നാളെ രാവിലെ 11 മണി മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി അധിക ജലം കല്ലട ആറ്റിലേയ്ക്ക് ഒഴുക്കി വിടുന്നതാണ്. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവര്‍ത്തനങ്ങളിലേര്‍ലേര്‍പ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
അടിയന്തര ഘട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.
ജില്ലാ കണ്‍ട്രോള്‍ റൂം ലാന്‍ഡ് ലൈന്‍: 0474-2794002, 2794004, മൊബൈല്‍: 9447677800 (വാട്ട്‌സാപ്പ്), ടോള്‍ ഫ്രീ നമ്പര്‍ : 1077
താലൂക്ക് കണ്‍ട്രോള്‍ റൂം കരുനാഗപ്പള്ളി: 0476-2620233, കുന്നത്തൂര്‍: 0476-2830345, കൊല്ലം: 0474-2742116, കൊട്ടാരക്കര: 0474-2454623, പത്തനാപുരം: 0475-2350090, പുനലൂര്‍: 0475-2222605.